Tue. Apr 23rd, 2024

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

By admin Oct 2, 2021 #news
Keralanewz.com

തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ എല്ലാവര്‍ക്കും വെടിവയ്ക്കാനുള്ള അനുമതി ഇല്ല. തോക് ലൈസന്‍സ് ഉള്ളവര്‍ക്കും, വനം, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും അനുമതി.

കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമൂലം കര്‍ഷകര്‍ വളരെയധികം ദുരിതമാണ് അനുഭവിക്കുന്നത്. ഇത് ശ്രദ്ധയില്‍പെടുത്തിയതിനാലാണ് ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കിയത്. വന്യജീവി ശല്യം തടയാന്‍ 204 ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്

Facebook Comments Box

By admin

Related Post