ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലേ​ക്ക് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ന്‍ വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി; ര​ണ്ട് ക​ര്‍​ഷ​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലേ​ക്ക് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ന്‍ ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി, ര​ണ്ട് ക​ര്‍​ഷ​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. എ​ട്ട് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ലാ​ഖിം​പു​ര്‍ ഖേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് മൗ​ര്യ, കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര എ​ന്നി​വ​രു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

കേ​ന്ദ്ര​മ​ന്ത്രി​യു​ടെ അ​ക​മ്ബ​ടി വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കു​മു​ക​ളി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. വ​ഴി​യ​രി​കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ​യാ​ണ് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​യ​തെ​ന്ന് സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച ട്വീ​റ്റ് ചെ​യ്തു.

അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ന്‍ ആ​ശി​ഷ് മി​ശ്ര ഓ​ടി​ച്ച വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ര​ണ്ട് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ക​ര്‍​ഷ​ക​ര്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് തീ​യി​ട്ടു. കൂ​ടു​ത​ല്‍ ക​ര്‍‌​ഷ​ക​ര്‍‌ ലാ​ഖിം​പു​ര്‍‌ ഖേ​രി​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •