Thu. Apr 25th, 2024

വീട്ടുകാരറിയാതെ കാമുകിയെ കടത്തിക്കൊണ്ടുപോയി:സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് കാമുകനടക്കം നാലുപേര്‍ക്ക് പരിക്ക്

By admin Oct 4, 2021
Keralanewz.com

വെഞ്ഞാറമൂട്: വീട്ടുകാരറിയാതെ കാമുകിയെ കടത്തിക്കൊണ്ടുവരുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് കാമുകനടക്കം നാലുപേര്‍ക്ക് പരിക്ക്

വിഴിഞ്ഞം സ്വദേശിയായ ഷമീര്‍(24), ഇയാളുടെ കാമുകിയായ പതിനെട്ടുകാരി, ഷമീറിന്റെ ബന്ധുക്കളായ ഹക്കീം (24), സുബൈദ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ വെഞ്ഞാറമൂട് കോലിയക്കോടായിരുന്നു അപകടം. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടി വീട്ടിലില്ലെന്ന വിവരം രക്ഷിതാക്കള്‍ അറിഞ്ഞത്

കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള പെണ്‍കുട്ടിയുമായി ഷെമീര്‍ ഓണ്‍ലൈനിലൂടെയാണ് പരിചയപ്പെട്ടത്. ഇത് വളര്‍ന്ന് പ്രണയമായി. ബന്ധത്തെക്കുറിച്ച്‌ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞ് വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാമെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഷെമീറും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് പോയത്.

പെണ്‍കുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകുന്നതിനിടെ കോലിയക്കോട് പൂലന്തറയില്‍വച്ച്‌ നിയന്ത്രണം വിട്ട ഇവരുടെ കാര്‍ മതിലിലിടിക്കുകയായിരുന്നു. കാറിന്റെ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സംശയിക്കുന്നത്. പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Facebook Comments Box

By admin

Related Post