മോശക്കാരായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ തയ്യാറാവണം- ഹൈക്കോടതി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൊച്ചി: കേരള പോലീസിനെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. മോശക്കാരായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

കൊല്ലം ജില്ലയിലെ ഒരു കേസ് പരിഗണിക്കവെയാണ് കോടതി പോലീസിനെ വിമര്‍ശിച്ചത്. പൊതുജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസ് തയ്യാറാവണമെന്നും ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു.

പലതവണ നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടാകുന്നില്ലെന്നും കോടതി ചൂണ്ടികാട്ടുന്നു. മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ലെന്നും ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടണമെന്നും നേരത്തെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ‘എടാ’ ‘എടീ’ വിളിവേണ്ടെന്നും പോലീസിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

പോലീസിന്റെ മോശം പെരുമാറ്റം സഹിക്കേണ്ട ആവശ്യം ജനങ്ങള്‍ക്കില്ല. തെറ്റുചെയ്യുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനേ പോലീസിന് അധികാരമുള്ളൂവെന്നും കോടതി ഓര്‍മിപ്പിച്ചിരുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •