വാട്ട്‌സാപ്പിനെ വെല്ലാന്‍ വിഡിയോ കോളുമായി ടെലഗ്രാം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആപ്പ് ലോകത്തെ യുദ്ധം മുറുകും. മൊബൈല്‍ ആപ്പ് ലോകത്തെ ബദ്ധവൈരികളായ വാട്ട്‌സ് ആപ്പും ടെലഗ്രാമും തമ്മില്‍ മത്സരം രൂക്ഷമാകുകയാണ്. രണ്ട് മെസേജിങ് ആപ്പുകളും സുരക്ഷിതത്വം, സ്വകാര്യത എന്നീ വിഷയങ്ങളില്‍ അവകാശവാദങ്ങളുന്നയിക്കുന്നുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ സുരക്ഷിതമാണ് തങ്ങളുടെ ആപ്പ് എന്ന് രണ്ട് കൂട്ടരും അവകാശപ്പെടുന്നു.
പുതിയ ഫീച്ചറുകളും രണ്ട് ആപ്പും ഇറക്കുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ടെലഗ്രാം തങ്ങളുടെ പുതിയ സംവിധാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ടെലിഗ്രാമിന്റ ബീറ്റാ വേര്‍ഷനിലാണ് ഈ നിലവില്‍ സംവിധാനം ലഭ്യമാകുക.

ആപ്പ് ഇറക്കി ഏഴ് വര്‍ഷം പൂത്തിയാക്കുമ്ബോള്‍ സബ്‌സ്‌ക്രൈബേഴിസിനായി പുതിയ ഫീച്ചറാണ് ടെലഗ്രാം മുന്നോട്ട് വച്ചിട്ടുള്ളത്. ഇന്നലെയാണ് ടെലിഗ്രാം ഏഴ് വര്‍ഷം പൂത്തിയാക്കിയത്. വിഡിയോ കോള്‍ വിളിക്കാനുള്ള സംവിധാനമാണ് ടെലഗ്രാം ഇപ്പോള്‍ നല്‍കിയത്. 400 ദശലക്ഷം ഉപയോക്തക്കളാണ് നിലവിലുള്ളതെന്ന് ടെലഗ്രാം. അവകാശപ്പെടുന്നു. ഉപയോക്താക്കളുടെ സ്വകാര്യത വിഡിയോ കോളിലും സംരക്ഷിക്കപ്പെടുമെന്ന് ടെലഗ്രാം പറയുന്നു. ഇപ്പോള്‍ എന്‍ഡ് ടു എന്‍ഡ് എന്‍സ്‌ക്രിപ്റ്റഡ് മോഡിലാണ് വിഡിയോ കോള്‍ സംവിധാനം ടെലിഗ്രാമില്‍ വരുന്നത്. ആല്‍ഫാ മോഡില്‍ ആന്‍ഡ്രോയിലും ഐ ഒ എസ് ഫോണിലും വിഡിയോകോള്‍ സംവിധാനം നിലവിലുണ്ട്.

കോണ്‍ടാക്റ്റിലുള്ള പ്രൊഫൈല്‍ പേജില്‍ നിന്നും വീഡിയോ കോള്‍ ആരംഭിക്കാനും വോയ്സ് കോളുകള്‍ ചെയ്യുന്ന സമയത്ത് തന്നെ വീഡിയോ ഓണാക്കാനോ ഓഫാക്കാനോ കഴിയും. ടെലഗ്രാമിലെ മറ്റെല്ലാ വീഡിയോ ഉള്ളടക്കങ്ങളെയും പോലെ, വീഡിയോ കോളുകളും പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡിനെ സപ്പോട്ട് ചെയ്യുന്നതായിരിക്കും. , ഇത് ചാറ്റുകളിലൂടെ സ്‌ക്രോള്‍ ചെയ്യാനും സാധിക്കും ടെലിഗ്രാം കമ്ബനി അറിയിച്ചു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •