Thu. Apr 25th, 2024

പട്ടാപ്പകല്‍ യുവാവിനെ റബര്‍ തോട്ടത്തിലിട്ട്‌ വെട്ടിക്കൊന്ന ശേഷം കാല്‍പ്പാദം അറുത്തെടുത്ത്‌ സമീപത്തെ കവലയില്‍ വച്ചത് മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന്

By admin Oct 8, 2021 #news
Keralanewz.com

കറുകച്ചാല്‍: മുന്‍വൈരാഗ്യത്തെത്തുടര്‍ന്നു പട്ടാപ്പകല്‍ യുവാവിനെ റബര്‍ തോട്ടത്തിലിട്ട്‌ വെട്ടിക്കൊന്ന ശേഷം കാല്‍പ്പാദം അറുത്തെടുത്ത്‌ സമീപത്തെ കവലയില്‍ വച്ചു. പിന്നാലെ പ്രതികള്‍ സമീപത്തെ പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി.
മുണ്ടത്താനം വടക്കേറാട്ട്‌ ചെളിക്കുഴി വാണിയപ്പുരയ്‌ക്കല്‍ തമ്പാന്റെ മകന്‍ മനേഷ്‌ തമ്പാനാണു (32) കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ പ്രതികളെന്നു കരുതുന്ന കടനിയിക്കാട്‌ പുതുപ്പറമ്പില്‍ ജയേഷ്‌ (30), കുമരകം ശരണ്യാലയത്തില്‍ സച്ചു ചന്ദ്രന്‍ (23) എന്നിവര്‍ മണിമല പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി.
ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നോടെ കങ്ങഴ ഇടയപ്പാറയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. കഞ്ചാവ്‌ കച്ചവടക്കാര്‍ തമ്മിലുള്ള പകയാണു സംഭവത്തിനു പിന്നിലെന്നാണു പോലീസ്‌ നിഗമനം. കഞ്ചാവ്‌ കേസില്‍ ഉള്‍പ്പെടെ പ്രതികളായ മനേഷും ജയേഷും കാലങ്ങളായി ശത്രുക്കളാണ്‌. ജയേഷിനെ മനേഷ്‌ മുമ്പ്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടമുണ്ട്‌. ഇന്നലെ ഉച്ചയോടെ കാറിലെത്തിയ പ്രതികള്‍ വീടിന്‌ സമീപം റോഡിലെ ബുള്ളറ്റില്‍ ഇരിക്കുകയായിരുന്ന മനേഷിനെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ സമീപത്തെ റബര്‍ത്തോട്ടത്തിലേയ്‌ക്ക്‌ ഓടിയ മനേഷിനെ പ്രതികള്‍ പിന്തുടര്‍ന്നു വെട്ടി. നിലത്തുവീണ മനേഷിന്റെ വലത്‌ കാല്‍പ്പാദം അറുത്തു മാറ്റി. തുടര്‍ന്ന്‌ മുഖംമൂടി ധരിച്ച്‌ എത്തിയ സംഘം കാല്‍ ഒരു കിലോമീറ്റര്‍ അകലയുള്ള പത്തനാട്‌- ഇടയപ്പാറയില്‍ കവലയില്‍ വച്ചശേഷം രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ്‌ മനേഷിന്റെ മൃതദേഹം തോട്ടത്തില്‍നിന്ന്‌ ലഭിച്ചത്‌. ഇതിനിടെ ജയേഷും സച്ചുവും ചോരപുരണ്ട്‌ വാക്കത്തിയുമായി ഓട്ടോറിക്ഷയില്‍ മണിമല പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
മനേഷിന്റെ ചെവിയിലും കവിളിലും കാലിലും വെട്ടുകളേറ്റ പാടുകളുണ്ട്‌. മൃതദേഹത്തില്‍ ഷര്‍ട്ട്‌ മാത്രമേയുള്ളായിരുന്നു. മനേഷിന്റെ മാലയും കൈലിയും പറമ്പില്‍നിന്ന്‌ കണ്ടെടുത്തു. മൃതദേഹം കണ്ടെത്തിയതിന്‌ മീറ്ററുകള്‍ അകലെയുള്ള കുഴിയില്‍ ചോര തളംകെട്ടി കിടപ്പുണ്ട്‌.
കൃത്യം ചെയ്‌തത്‌ ഒറ്റയ്‌ക്കല്ലെന്നും കാറില്‍ പാലക്കാട്‌ സ്വദേശികളായ രണ്ട്‌ പേരുണ്ടെന്നുമാണ്‌ പ്രതികളുടെ മൊഴി. ഇവര്‍ പാതി വഴിയില്‍ ഇറക്കിവിട്ടിട്ട്‌ കാറുമായി കടന്നെന്നും മൊഴി നല്‍കിയിട്ടുണ്ട്‌. ഇന്‍ക്വസ്‌റ്റ്‌ പൂര്‍ത്തിയാക്കിയ മൃതദേഹം ഇന്ന്‌ പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. സംസ്‌കാരം ഇന്നു നടക്കും. ചന്ദ്രികയാണ്‌ മനേഷിന്റെ മാതാവ്‌. ഭാര്യ ലിന്‍സി

Facebook Comments Box

By admin

Related Post