ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു.. എല്ലാ ദിവസത്തെയും പൊലെ കടന്നു പോകുമെന്ന് കരുതി എന്നാല്‍.. നവ്യ പറയുന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മലയാളികളുടെ പ്രിയ നായിക നവ്യ നായരുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരം കുറച്ച് ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയില്‍ ആയുര്‍വേദ ചികിത്സയിലാണ്. ഇക്കുറി നവ്യയുടെ പിറന്നാള്‍ ആഘോഷം ഇവിടെ വെച്ചായിരുന്നു. പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ച സര്‍പ്രൈസില്‍ ഞെട്ടിയിരിക്കുകയാണ് നടി. ഈ അപ്രതീക്ഷിത സമ്മാനത്തിന്റെ സന്തോഷം താരം സോഷ്യല്‍ മീഡിയകളില്‍ കുറിപ്പായി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

‘അങ്ങനെ ഒരു നക്ഷത്ര പിറന്നാള്‍ കൂടി.. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയില്‍ ആയുര്‍വേദ ചികിത്സയിലാണ് ഞാന്‍ . ഇവിടുത്തേ ചിട്ടവട്ടങ്ങളില്‍, പ്രകൃതി ഭംഗിയില്‍, മയൂര നൃത്ത ചാരുതയില്‍, സ്‌നേഹമസൃണമായ അന്തരീക്ഷത്തില്‍, പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു .. എല്ലാ ദിവസത്തെയും പൊലെ കടന്നു പോകുമെന്ന് കരുതിയ പിറന്നാള്‍ ഗംഭീരമാക്കി തന്നു .. ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തിന്റെയും , കൃഷ്ണദാസേട്ടന്റെയും സ്‌നേഹത്തില്‍ ഞാന്‍ നന്ദിയുള്ളവളാണ് .. കണ്ട മാത്രയില്‍ തന്നെ കൂട്ടുകാരിയായി മാറിയ ജോ (jyothi ) .. സ്വാദിഷ്ടമായ സദ്യ ഇലയില്‍ ഊട്ടി തന്ന വിശ്വംബരേട്ടന്‍ , ചേച്ചിമാര്‍ എല്ലാവര്‍ക്കും എന്റെ സ്‌നേഹം അറിയിക്കട്ടെ .. സദ്യ , വാഴയില , പാല്‍പായസം , കേക്ക് .. ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ,’ നവ്യ കുറിച്ചു.

2010ല്‍ വിവാഹിതയായ ശേഷം നവ്യ അഭിനയ രംഗത്ത് അത്ര സജീവമല്ല. ഇപ്പോള്‍ നടി വീണ്ടും സിനിമകളില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. വിവാഹ ശേഷം സീന്‍ ഒന്ന് നമ്മുടെ വീട്, ദൃശ്യ തുടങ്ങി രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് നവ്യ അഭിനയിച്ചിട്ടുള്ളത്. ഇപ്പോള്‍ താരം അഭിനയിക്കുന്ന മൂന്നാം ചിത്രമാണ് ദൃശ്യം രണ്ടിന്റെ കന്നഡ റീമേക്ക്.

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍. ചിത്രത്തില്‍ നവ്യയെ കൂടാതെ വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •