Thu. Apr 25th, 2024

കാക്കനാട് മയക്കുമരുന്ന് കേസ് ; പിടികൂടിയ മയക്കുമരുന്ന് എംഡിഎംഎ അല്ല, അതിമാരകമാകമായ മറ്റൊന്ന്!

By admin Oct 8, 2021 #news
Keralanewz.com

കാക്കനാട് ലഹരിമരന്ന് കേസില്‍ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തല്‍. അതി വീര്യം കൂടിയ മയക്കുമരുന്നായ മെത്തഫെറ്റാമിന്‍ ആണ് പിടിച്ചെടുത്തതെന്ന് രാസപരിശോധനയില്‍ വ്യക്തമായതായി എക്‌സൈസ് വെളിപ്പെടുത്തി. ഇത് യൂറോപ്പില്‍ നിര്‍മിച്ചതാണ്. ഒരു കിലോ മേത്തഫെറ്റാമിന്‍ ആണ് പിടിച്ചെടുത്തിരുന്നത്.

കേസില്‍ ഒരു സ്ത്രീ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതിയായ സുസ്മിത ഫിലിപ്പ് ആണ് പിടിയിലായത്. കടത്ത് സംഘത്തിനൊപ്പമുണ്ടായിരുന്ന നായ്ക്കളെ ഏറ്റുവാങ്ങിയ, ടീച്ചര്‍ എന്ന വിളിപ്പേരുകാരിയാണ് സുസ്മിത. പ്രതി, മയക്കുമരുന്ന് ഇടപാടില്‍ സജീവമായിരുന്നെന്നും മയക്കുമരുന്ന് പാര്‍ട്ടികളുടെ സംഘാടകയാണെന്നും വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്.

ലഹരി മരുന്ന് സംഘം കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു കാറില്‍ നായ്ക്കളെയും ഒപ്പം കൂട്ടിയത്. ഈ നായ്ക്കളുടെ സംരക്ഷക എന്ന് തെറ്റിദ്ധരിപ്പിച്ച്‌ രക്ഷപ്പെട്ട പ്രതിക്കെതിരെ, പിന്നീടാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. വിദേശ ഇടപാടുകാരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എക്‌സൈസ് ഇവരെ ചോദ്യം ചെയ്തിരുന്നു

Facebook Comments Box

By admin

Related Post