Thu. Apr 25th, 2024

സഹോദരന്‍റെ പിറന്നാള്‍ ആഘോഷത്തിന് ബീച്ചിലെത്തിയ ആറാം ക്ലാസുകാരി മുങ്ങിമരിച്ചു

By admin Oct 10, 2021 #accident death
Keralanewz.com

കോഴിക്കോട്: അനുജന്റെ പിറന്നാള്‍ ആഘോഷത്തിന് ബീച്ചിലെത്തിയ പതിനൊന്നുകാരി മുങ്ങി മരിച്ചു. മണിയൂര്‍ മുതുവന യിലെ കുഴിച്ചാലില്‍ റിജുവിന്‍റെ മകള്‍ സനോമിയ ആണ് മരിച്ചത്. അനുജന്‍ സിയോണിന്റെ ഒന്നാം പിറന്നാളായിരുന്നു ശനിയാഴ്ച. പിറന്നാള്‍ ആഘോഷിക്കാനാണ് കുടുംബം ശനിയാഴ്ച വൈകുനേരം ബീച്ചില്‍ എത്തിയത്. ബീച്ചിന് സമീപമുള്ള തീരത്ത് നില്‍ക്കുമ്ബോള്‍ ശക്തമായ തിരയ്ക്കൊപ്പം കുട്ടി ഒഴുകിപ്പോവുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ച്‌ ആദ്യം വടകരയിലും പിന്നീട് കോഴിക്കോട്ടെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുന്തോടി യു. പി.സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സനോമിയ.

കായംകുളത്ത് പത്ത് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തുവയസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റെ മകന്‍ അക്ഷയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

അമ്മ ഉദയകുമാരി വീട്ടില്‍ ഇല്ലാത്ത സമയത്താണ് കുട്ടി തൂങ്ങിമരിച്ചത്. പിതാവ് വിദേശത്താണ്. മൃതദേഹം കായകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)

Facebook Comments Box

By admin

Related Post