ഡബ്ലിൻ – കൊച്ചി നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കണമെന്ന് അയർലണ്ട് പ്രവാസി കോൺഗ്രസ്‌ (എം)

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ഡബ്ലിൻ :എയർ ഇന്ത്യ  വിമാനസർവീസ്,ടാറ്റാ ഏറ്റെടുത്ത  സാഹചര്യത്തിൽ, അയർലണ്ടിൽ  നിന്നും കൊച്ചിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും  നേരിട്ട് വിമാന സർവീസ്  ആരംഭിക്കണമെന്ന്  പ്രവാസി കോൺഗ്രസ്‌ എം സമ്മേളനം  ആവശ്യപ്പെട്ടു. എട്ടു മണിക്കൂർ  കൊണ്ട് നാട്ടിൽ എത്തുവാനും ഇപ്പോഴുള്ള യാത്രാ  നിരക്കിൽ വൻ  കുറവ്  വരുവാനും ഇത്  സഹായകമാകും. ഇക്കാര്യം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ  ശ്രദ്ധയിൽ പെടുത്തുമെന്ന് പാർട്ടി ചെയർമാൻ  ജോസ് കെ മാണി, തോമസ്  ചാഴികാടൻ  എം പി എന്നിവർ അറിയിച്ചു


ഡബ്ലിനിൽ മാത്യൂസ് ചേലക്കലിന്റെ ഭവനത്തിൽ  അയർലണ്ട് പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  കേരള  കോൺഗ്രസ്‌ എം അൻപത്തി എട്ടാം ജന്മദിന  സമ്മേളനം ജോസ് കെ മാണി  ഫോൺ  വഴി  ഉദ്ഘാടനം ചെയ്തു.പ്രവാസികളുടെ  പ്രശ്നങ്ങൾ പരിഹരിക്കുവാൻ എന്നും ഇടപെട്ടിട്ടുള്ള പാർട്ടിയാണ് കേരള  കോൺഗ്രസ്‌ എം എന്ന് അദ്ദേഹം പറഞ്ഞു.കേഡർ  രീതിയിലേക്ക് പാർട്ടി സജ്ജമായിക്കൊണ്ടിരിക്കുകയാണെന്നും വിഷൻ-2030 നായി പാർട്ടി ഒരുങ്ങുകയാണെന്നും ചെയർമാൻ  അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള മലയാളികൾക്ക്  ഓൺലൈനിൽ പാർട്ടി മെമ്പർഷിപ്പ് എടുക്കുവാനുള്ള സൗകര്യവും  ഒരുക്കിയതായി  ചെയർമാൻ  അറിയിച്ചു


  ജലവിഭവമന്ത്രി റോഷി  അഗസ്റ്റിൻ, ഗവ. ചീഫ്  വിപ്പ് ഡോ. എൻ ജയരാജ്‌, തോമസ്  ചാഴികാടൻ  എം പി, അഡ്വ. ജോബ് മൈക്കിൾ എം എൽ എ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എം എൽ എ, പ്രമോദ് നാരായണൻ  എം എൽ എ, പാർട്ടി സംസ്ഥാന  സെക്രട്ടറി സ്റ്റീഫൻ  ജോർജ്, ഓസ്‌ട്രേലിയയിൽ നിന്ന് ബിജു പള്ളിക്കര എന്നിവർ ഓൺലൈനിൽ പ്രസംഗിച്ചു


  രാജു കുന്നക്കാട്ട്, ജോൺ  സൈമൺ, സുനിൽ മുണ്ടുപാല,സിറിൽ തെങ്ങുംപള്ളിൽ,സെബാസ്റ്റ്യൻ കുന്നുംപുറം,ഷാജി  ആര്യമണ്ണിൽ, സുരേഷ് സെബാസ്റ്റ്യൻ,സണ്ണി പാലക്കത്തടത്തിൽ, ജോർജ്  കുര്യൻ കൊല്ലംപറമ്പിൽ, അലക്സ് വട്ടുകളത്തിൽ,ഡെസ്‌ന സെബാസ്റ്റ്യൻ  എന്നിവർ  നേതൃത്വം  നൽകി


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •