മീനച്ചിൽ പദ്ധതി: സ്വാഗതം ചെയ്ത് എൽ.ഡി.എഫ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പാലാ: മീനച്ചിൽ റിവർ വാലി പദ്ധതിയും നീലൂർ കുടിവെള്ള പദ്ധതിയും ആരംഭിക്കുവാൻ  നടപടി സ്വീകരിക്കുന്നതിനോടൊപ്പം പദ്ധതി സംബന്ധിച്ച് വിശദമായ പഠനവും ചർച്ചയും  നടത്തുമെന്നുള്ള ജലസേചന വകുപ്പു മന്ത്രിയുടെ പ്രഖ്യാപനത്തെ എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം സ്വാഗതം ചെയ്തു. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കുവാനും എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുവാനുള്ള നടപടികൾക്ക് യോഗം സഹകരണവും പിന്തുണയും അറിയിച്ചു.യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.ലാലിച്ചൻ ജോർജ്, വി.ടി.തോമസ്, പ്രൊഫ.ലോപ്പസ് മാത്യു, കുര്യാക്കോസ് ജോസഫ്,നിർമ്മല ജിമ്മി, ആൻ്റോ പടിഞ്ഞാറേക്കര ,ബൈജു ജോൺ, രാജേഷ് വാളി പ്ലാക്കൽ, പി.എം.മാത്യു, ടോബിൻ കണ്ട നാട്ട്, ബിജു പാലൂപടവൻ, ജയ്സൺമാന്തോട്ടം, ബേബി ഉറുമ്പുകാട്ട്, കെ.ഒ.രഘുനാഥ് എന്നിവർ പങ്കെടുത്തു. ഏവർക്കും കുടി വെള്ളം ലഭ്യമാക്കുവാനുള്ള പദ്ധതികൾ നടപ്പാക്കുവാൻ നടപടി സ്വീകരിച്ച ജലസേചന മന്ത്രി റോഷി അഗസ്ത്യ നെ ളാലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ്, പഞ്ചായത്തു പ്രസിഡണ്ടുമാരായ ഉഷാ രാജു, മഞ്ചു ബിജു എന്നിവർ അഭിനന്ദിച്ചു. പഞ്ചായത്തുകളുടെ പൂർണ്ണ സഹകരണം അവർ അറിയിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •