Tue. Apr 23rd, 2024

സംസ്ഥാന വ്യാപക ലോക്ക്ഡൗൺ നാളെ അവസാനിക്കും, വ്യാഴാഴ്ച മുതൽ നൽകുന്ന ഇളവുകളിൽ ഇന്ന് തീരുമാനം

By admin Jun 15, 2021 #news
Keralanewz.com

തിരുവനന്തപുരം: ജൂൺ 16ന് സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ തുടർന്ന് നൽകേണ്ട ലോക്ക്ഡൗൺ ഇളവുകൾ എങ്ങനെ എന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. 17-ാം തീയതി മുതൽ മുതൽ സംസ്ഥാന വ്യാപകമായി ഒരേ രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്നാംതരംഗം മുന്നിൽ നിൽക്കെ അതീവശ്രദ്ധയോടെയായിരിക്കും തീരുമാനം.

ഇളവുകളെ സംബന്ധിച്ച്  ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും. ടിപിആർ കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാവും നിയന്ത്രണങ്ങൾ തുടരുക. ടെസ്റ്റ് പോസിറ്റിവീറ്റി കുറഞ്ഞ പ്രദേശങ്ങളിൽ ഓട്ടോ, ടാക്സി സർവ്വീസുകൾക്ക് അനുമതി നൽകിയേക്കും. കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾക്കും അനുമതി ലഭിച്ചേക്കും. അന്തർജില്ലാ യാത്രകളടക്കം വിലക്കി അടച്ചിട്ടുള്ള ലോക്ക്ഡൗൺ വ്യാഴാഴ്ചയ്ക്ക് ശേഷം മുന്നോട്ടു പോകാനാകില്ലെന്ന പൊതുവികാരമാണ് ഉയർന്നിരിക്കുന്നത്.

തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വിൽക്കുന്ന കടകൾക്കും തുറക്കാൻ അനുമതിയുണ്ട്. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അൻപത് ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നൽകാനിടയുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് നേരത്തേ തന്നെ തുറക്കാൻ അനുമതിയുണ്ടായിരുന്നു. 

തിയേറ്ററുകൾ. ബാറുകൾ, ജിം, മൾട്ടിപ്ലക്സുകൾ എന്നിവക്ക് ഈ ‘അൺലോക്ക്’ പ്രക്രിയയിലും തുറക്കാൻ അനുമതി ഈ ഘട്ടത്തിൽ നൽകാനിടയില്ല.രണ്ടാം തരം​ഗത്തിന് ശേഷമുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ചയുണ്ടായാൽ മൂന്നാംതരംഗം ഗുരുതരമാകും, നിലവിലെ സ്ഥിതിയും വഷളാകും.  

Facebook Comments Box

By admin

Related Post