Thu. Mar 28th, 2024

സിബിഎസ്ഇ പരീക്ഷകൾ രണ്ടു ഘട്ടമായി; 10, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗനിർദേശം പുറത്തിറക്കി

By admin Oct 15, 2021 #news
Keralanewz.com

ന്യൂഡൽഹി : സിബിഎസ്ഇ പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ തീരുമാനം. പരീക്ഷകൾക്കുള്ള മാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി. 10, പ്ലസ് ടു  പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് പുറത്തിറക്കിയത്. പരീക്ഷകൾ നേരിട്ട് നടത്താനാണ് തീരുമാനം.

ഒന്നാം ഘട്ട പരീക്ഷകളുടെ തീയതി ഒക്ടോബർ 18 ന് പുറത്തുവിടും. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഒന്നാം ഘട്ടത്തിൽ ഉണ്ടായിരിക്കുക.ആദ്യ ഘട്ടത്തിൽ ഒബ്ജക്ടീവ് പരീക്ഷ നടത്തിയ ശേഷം മെയിൻ പരീക്ഷകളിലേക്ക് കടക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. 

സിബിഎസ്ഇയുടെ വെബ്സൈറ്റിൽ നിന്നും പരീക്ഷകളുടെ തീയതികൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് അറിയാനാകും. നവംബർ മാസം മധ്യത്തോടെ പരീക്ഷകൾ തുടങ്ങുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന

Facebook Comments Box

By admin

Related Post