Thu. Apr 25th, 2024

ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി: പാമോയിൽ, സൺഫ്‌ളവർ ഓയിൽ വില 15 രൂപ വരെ കുറയും

By admin Oct 15, 2021 #news
Keralanewz.com

ന്യൂഡൽഹി: കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയിൽ ഇടപെട്ട് സർക്കാർ. പാംഓയിൽ ഉൾപ്പടെയുള്ളവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. കാർഷിക സെസിൽ കുറവു വരുത്തുകയും ചെയ്തു.      പാംഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവയാണ് താൽക്കാലികമായി ഒഴിവാക്കിയത്. ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയിൽ വിലയിൽ 10 രൂപ മുതൽ 15 രൂപ വരെ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


       2022 മാർച്ച് 31 വരെയാണ് തീരുവയിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് പ്രകാരം അസംസ്കൃത പാം ഓയിലിന് 8.2 ശതമാനവും സൺഫ്ളവർ ഓയിലിനും സോയാബീൻ എണ്ണക്കും 5.5 ശതമാവുമാണ് തീരുവ ബാധകമാകുക. സംസ്കരിച്ച സൂര്യകാന്തി, സോയാബീൻ, പാം ഓയിലുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 32.5 ശതമാനത്തിൽനിന്ന് 17.5 ശതമാനവുമയും കുറച്ചിട്ടുണ്ട്. അസംസ്കൃത പാമോയിലിന് കാർഷിക – ഇൻഫ്രസ്ട്രേക്ചർ ഡെവലപ്മെന്റ് സെസായി 17.5 ശതമാനവും സൺ ഫ്ളവർ ഓയിലിനും സോയാബീൻ എണ്ണക്കും 20 ശതമാനവുമാണ് ഈടാക്കിയിരുന്നത്. ഇത് യഥാക്രമം 7.5 ശതമാനവും 5 ശതമാനവുമായി കുറയും

Facebook Comments Box

By admin

Related Post