റിയാസിനെ പിന്തുണച്ച്‌​ സി.പി.എം; മന്ത്രി വ്യക്തമാക്കിയത് പാര്‍ട്ടി നിലപാടെന്ന്​ വിജയരാഘവന്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തി​രു​വ​ന​ന്ത​പു​രം: ക​രാ​റു​കാ​രെ​യും കൂ​ട്ടി എം.​എ​ല്‍.​എ​മാ​ര്‍ കാ​ണാ​ന്‍ വ​രേ​ണ്ടെ​ന്ന മ​ന്ത്രി റി​യാ​സി​െന്‍റ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച്‌ സി.​പി.​എം. മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത് പാ​ര്‍​ട്ടി​യു​ടെ പൊ​തു​നി​ല​പാ​ടാ​ണെ​ന്ന് സി.​പി.​എം ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. പൊ​തു​വേ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ പൊ​തു​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സി.​പി.​എം ന​ല്‍​കാ​റു​ണ്ട്. അ​തി​ന​നു​സൃ​ത​മാ​യ കാ​ര്യ​മാ​ണ് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. സ​ര്‍​ക്കാ​ര്‍ എ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന​തും മ​ന്ത്രി​മാ​രു​ടെ ഓ​ഫി​സ് എ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന​തും സം​ബ​ന്ധി​ച്ച്‌ സി.​പി.​എ​മ്മി​ന് വ്യ​ക്ത​മാ​യ സ​മീ​പ​ന​മു​ണ്ട്. സ​ര്‍​ക്കാ​റും മ​ന്ത്രി​മാ​രും പൊ​തു​വെ ന​ല്ല നി​ല​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഊ​ര്‍​ജ​സ്വ​ല​മാ​യി സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്ബോ​ള്‍ ആ ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മ​ങ്ങ​ലേ​ല്‍​പ്പി​ക്കാ​നു​ള്ള ശ്ര​മ​മു​ണ്ടാ​വു​ക സ്വാ​ഭാ​വി​ക​മാ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വി​ജ​യ​രാ​ഘ​വ​ന്‍ വ്യ​ക്ത​മാ​ക്കി.

നി​യ​മ​സ​ഭ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ എം.​എ​ല്‍.​എ​യു​ടെ വി​മ​ര്‍​ശ​ന​ത്തെ​പ്പ​റ്റി ആ​വ​ര്‍​ത്തി​ച്ച്‌ ചോ​ദി​ച്ച​പ്പോ​ള്‍, താ​ന്‍ പാ​ര്‍​ല​മെന്‍റ​റി​പാ​ര്‍​ട്ടി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​െന്‍റ മ​റു​പ​ടി. നി​ങ്ങ​ളി​ല്‍ പ​ല​രും വാ​ര്‍​ത്ത കൊ​ടു​ത്ത​ത് ആ ​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​പോ​ലെ​യാ​ണ്. സാ​മാ​ജി​ക​ര്‍ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ അ​നു​ഭാ​വ​സ​മീ​പ​ന​മാ​ണ് മ​ന്ത്രി​മാ​ര്‍​ക്കു​ള്ള​ത്. ജ​ന​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ള്‍ ശി​പാ​ര്‍​ശ​ക​ളി​ല്ലാ​തെ വേ​ഗ​ത്തി​ല്‍ ന​ട​ക്ക​ണ​മെ​ന്ന​താ​ണ് നി​ല​പാ​ട്. അ​തി​ന​നു​സ​രി​ച്ച്‌ മ​ന്ത്രി​മാ​രു​ടെ ഓ​ഫി​സു​ക​ള്‍ മെ​ച്ച​പ്പെ​ട​ണം. അ​തി​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​േ​ച്ച​ര്‍​ത്തു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •