Fri. Mar 29th, 2024

യൂത്ത് ഫ്രണ്ട് (എം) മാഞ്ഞൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന പരിപാടിയുടെ ഭാഗമായി ടിവി, സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തു

By admin Jun 15, 2021
Keralanewz.com

കുറുപ്പന്തറ : മൺമറഞ്ഞ കെഎം മാണി സാർ, വി എൽ തോമസ് സാർ, സി ജെ ദേവസ്യ സാർ, ജോസി വള്ളിപ്പറമ്പിൽ എന്നിവരുടെ സ്മരണാർത്ഥം
യൂത്ത് ഫ്രണ്ട് (എം) മാഞ്ഞൂർ മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ
ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക്
സ്മാർട്ട്ഫോണുകളും ടിവിയും
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്തു.

യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ്‌ ജോബിൻ ചക്കുംകുഴിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ജോജി ജോൺ സ്വാഗതം പറയുകയും ആദരണീയനായ പാർട്ടി ചെയർമാൻ
ജോസ് കെ മാണി ഉദ്ഘാടനം ചെയുകയും ചെയ്തു. കോട്ടയം എംപി
തോമസ് ചാഴിക്കാടൻ
മുഖ്യ പ്രഭാഷണം നടത്തി.

സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ,
നിർമ്മല ജിമ്മി,
പി എം മാത്യു എക്സ് എം എൽ എ, സക്കറിയാസ് കുതിരവേലി, സണ്ണി തെക്കേടം, ജോസ് പുത്തൻകാല യൂത്ത് ഫ്രണ്ട് (എം) നേതാക്കളായ മെറിൻ പി ജി, അമയാ സിബി, അഭിലാഷ് ഗോപാലൻ,ഷിന്റോജ് ചേലെത്തടം, ജോമോൻ കുരുപ്പതടം, ടോമിൻ മലയിൽ, ജേക്കബ് മാത്യു, ജോർജ്‌ പാറതുണ്ടം, ജോൺസ ഗർവാസീസ്, ആൽബിൻ കാരുവേലിൽ, റോയി വഴുതനപ്പള്ളി, ജെയിംസ് ജോൺ, ലിബിൻ മുണ്ടഞ്ചേരി, ഇമ്മാനുവേൽ ജോർജ്, ബിയോൺ ആലക്കൽ, ഹെൻറി ജോസ്, എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും യൂത്ത് ഫ്രണ്ട് (എം) മണ്ഡലം സെക്രട്ടറിയുമായ ബിജു സെബാസ്റ്റ്യൻ കൃതജ്ഞത അർപ്പിച്ചു. പാർട്ടി മണ്ഡലം നേതാക്കളും സന്നിഹിതരായിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാഞ്ഞൂരിൽ ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന പരിപാടിയുടെ ഭാഗമായി ഒട്ടനവധി പരിപാടികൾ യൂത്ത് ഫ്രണ്ട് (എം)ന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

Facebook Comments Box

By admin

Related Post