Thu. Apr 25th, 2024

സിനിമ-സീരിയല്‍ നടി ഉമാ മഹേശ്വരി കുഴഞ്ഞുവീണ് മരിച്ചു

By admin Oct 17, 2021 #filim
Keralanewz.com

ചെന്നൈ:  സിനിമ-സീരിയല്‍ നടി ഉമാ മഹേശ്വരി (40) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഛര്‍ദിച്ചതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ഉള്‍പ്പടെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. പ്രമുഖ തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രമാണ് ഉമയെ പ്രശസ്തിയിലേക്കുയര്‍ത്തിയത്.

ഈ ഭാര്‍ഗവി നിലയം എന്ന മലയാള ചിത്രത്തില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചു. ‘മെട്ടി ഒളി’ക്ക് പുറമെ,’ ഒരു കഥയുടെ കഥൈ’,’മഞ്ഞല്‍ മഗിമായി’ തുടങ്ങി നിരവധി സീരിയലുകളിലും ഉമ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചില സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. വെട്രി കോടി കാട്ട്, ഉന്നൈ നിനൈതു, അല്ലി അര്‍ജ്ജുന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post