കറുകച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു; 2 പേർക്ക് പരിക്ക്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോട്ടയം:
കറുകച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച് വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കോട്ടയം മുട്ടമ്പലം സ്വദേശികളാണ് മരിച്ചത്. നാല് പേരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്

റാന്നിയിൽ നിന്ന് കോട്ടയത്തേക്ക് വന്ന കാറും കോട്ടയത്തുനിന്ന് ചുങ്കപ്പാറയിലേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ എതിരേ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ നാട്ടുകാർ പുറത്തെടുത്തത്. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •