Fri. Mar 29th, 2024

സതീശന്റെ മണി ചെയിന്‍ തട്ടിപ്പ്‌: പി വി അന്‍വര്‍ പറഞ്ഞത് സത്യമെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്‌

By admin Oct 21, 2021 #v d satheesan
Keralanewz.com

പറവൂര്‍ > പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മണി ചെയിന്‍ തട്ടിപ്പു നടത്തിയതായി പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞത് ശരിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി. പറവൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി എസ് രാജേന്ദ്രപ്രസാദാണ് മണി ചെയിന്‍ ഇടപാടുമായി സതീശനു ബന്ധമുണ്ടെന്നുകാണിച്ച്‌ രേഖകള്‍ സഹിതം ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്.

1991ല്‍ പഴയ ലാമ്ബി സ്കൂട്ടറില്‍ മണി ചെയിന്‍ ഇടപാടിനായാണ് സതീശന്‍ പറവൂരില്‍ എത്തിയതെന്നും ഓര്‍മിച്ച രാജേന്ദ്രപ്രസാദ്, മണി ചെയിനില്‍ ആളുകളെ ചേര്‍ക്കാന്‍ സതീശന്‍ ഉപയോഗിച്ചതാണെന്നുകാണിച്ച്‌ ഫോറത്തിന്റെ കോപ്പിയും ഫെയ്സ്ബുക്കിലിട്ടിട്ടുണ്ട്. എഫ്ബി കുറിപ്പില്‍ പറയുന്നതിങ്ങനെ: ‘‘ഗിഫ്റ്റ്സ് അപ് ടു 2982800 ജസ്റ്റ് ഫോര്‍യു എന്നതായിരുന്നു കമ്ബനിയുടെ പരസ്യവാചകം. പെര്‍ഫെക്റ്റ് പ്രോഗ്രസ് ഫിനാന്‍സ് ആന്‍ഡ് മെര്‍ക്കന്റയില്‍ കമ്ബനി പ്രൈവറ്റ് ലിമിറ്റഡ്, കാലാഘോഡ, ഫോര്‍ട്ട് മുംബൈ 23 എന്ന അഡ്രസാണ് ഫോറത്തിലുള്ളത്. ഒരാള്‍ 2000 രൂപയാണ് ഇതില്‍ മുടക്കേണ്ടത്. ദേശസാല്‍കൃത ബാങ്കുകളില്‍നിന്ന് ഡിമാന്‍ഡ് ഡ്രാഫ്റ്റുകളായാണ് തുക നല്‍കേണ്ടത്. ആദ്യം രണ്ടുപേരെ ചേര്‍ക്കുകയും, അവര്‍ ഓരോരുത്തരും രണ്ടുപേരെവീതം ചേര്‍ത്ത് കൂടുതല്‍ ആളുകളെ മണി ചെയിനിന്റെ ഭാഗമാക്കുന്ന രീതിയിലാണ് ഇടപാട് നടത്തിയത്.

ആളുകളെ ചേര്‍ത്ത ഫോറത്തില്‍ ഒന്നാമതായി വി ഡി സതീശന്റെ പേരുണ്ട്. ആദ്യം ചേര്‍ന്നവര്‍ക്ക് ലക്ഷങ്ങള്‍ കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ തന്റെ പരിധിയിലെത്തുന്ന ഘട്ടത്തില്‍ പണം നല്‍കാതെ മുങ്ങി. പറവൂര്‍, മുനമ്ബം, പള്ളിപ്പുറം, ചെറായി, അലങ്ങാട്, കരുമാല്ലൂര്‍ മേഖലയില്‍ ആയിരങ്ങളാണ് തട്ടിപ്പിനിരയായത്’’.

Facebook Comments Box

By admin

Related Post