Fri. Apr 19th, 2024

2022ലെ പൊതുഅവധികളില്‍ തീരുമാനമായി; അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച്‌ മന്ത്രിസഭാ യോഗം

By admin Oct 21, 2021
Keralanewz.com

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങളും നെഗോഷ്യബിള്‍ ഇന്‍ട്രുമെന്റ്‌സ് ആക്‌ട് അനുസരിച്ചുള്ള അവധികളും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൊതു അവധി ദിവസങ്ങള്‍

ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച്‌ 1 ശിവരാത്രി, ഏപ്രില്‍ 14 പെസഹ വ്യാഴംഅംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 ദുഃഖവെള്ളിവിഷു, മെയ്‌ 2 ഈദ് ഉല്‍ ഫിത്ര്‍, ജൂലൈ 28 കര്‍ക്കടക വാവ്, ഓഗസ്റ്റ് 8 മുഹറം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 18 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 7 ഒന്നാം ഓണം, സെപ്റ്റംബര്‍ 8 തിരുവോണം, സെപ്റ്റംബര്‍ 9 മൂന്നാം ഓണം, സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബര്‍ 4 മഹാനവമി, ഒക്ടോബര്‍ 5 വിജയദശമി, ഒക്ടോബര്‍ 24 ദീപാവലി. പുറമേ എല്ലാ ഞായറും രണ്ടാം ശനിയും പൊതു അവധി ദിവസങ്ങള്‍ ആയിരിക്കും.

രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ വരുന്ന അവധികള്‍:

ജനുവരി 2 മന്നം ജയന്തി, ഏപ്രില്‍ 17 ഈസ്റ്റര്‍, മെയ്‌ 1 മെയ്‌ ദിനം, ജൂലൈ 9 ബക്രീദ്, ഓഗസ്റ്റ് 28 അയ്യങ്കാളി ജയന്തി, സെപ്റ്റംബര്‍ 10 ശ്രീനാരായണ ഗുരു ജയന്തിനാലാം ഓണം, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 8 മിലാദ് ഇ ഷെറീഫ്, ഡിസംബര്‍ 25 ക്രിസ്മസ്.

നിയന്ത്രിത അവധികള്‍

മാര്‍ച്ച്‌ 12 അയ്യ വൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് 11 ആവണി അവിട്ടം, സെപ്റ്റംബര്‍ 17 വിശ്വകര്‍മ ദിനം.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്‌ട് അനുസരിച്ചുള്ള അവധി ദിനങ്ങള്‍

ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച്‌ 1 ശിവരാത്രി, ഏപ്രില്‍ 1 വാണിജ്യ,സഹകരണ ബാങ്കുകളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന ദിവസം, ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 ദുഃഖവെള്ളിവിഷു, മെയ്‌ 2 ഈദ് ഉല്‍ ഫിത്ര്‍, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, സെപ്റ്റംബര്‍ 7 ഒന്നാം ഓണം, സെപ്റ്റംബര്‍ 8 തിരുവോണം, സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബര്‍ 4 മഹാനവമി, ഒക്ടോബര്‍ 5 വിജയദശമി, ഒക്ടോബര്‍ 24 ദീപാവലി.

ഇതില്‍ ഉള്‍പ്പെടുത്തേണ്ട ഈസ്റ്റര്‍, മെയ്‌ ദിനം, ബക്രീദ്, ശ്രീനാരായണ ഗുരു ജയന്തി, ഗാന്ധി ജയന്തി, മിലാദ് ഇ ഷെറീഫ്, ക്രിസ്മസ് എന്നിവ പൊതു അവധി ദിനങ്ങളായ രണ്ടാം ശനി, ഞായര്‍ ദിവസങ്ങളിലാണ്.

Facebook Comments Box

By admin

Related Post