Fri. Mar 29th, 2024

അച്ഛനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

By admin Oct 21, 2021 #news
Keralanewz.com

കോതമംഗലം: അച്ഛനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. കോട്ടപ്പടി അയിരൂര്‍ ഉപ്പുകണ്ടം ഭാഗത്ത് പറപ്പാട്ടുകുടി വീട്ടില്‍ സിജു (41) വിനെയാണ് കോട്ടപ്പടി പൊലീസ് അറസ്റ്റ് ചെയ്തത്

വീട്ടിലെ ഹാളിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പിതാവായ ഗോപാലനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റ ഗോപാലന്‍ ഇപ്പോള്‍ ചികിത്സയിലാണ്

മദ്യപിച്ച്‌ വീട്ടില്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നയാളാണ് സിജു. കോട്ടപ്പടി ഇന്‍സ്‌പെക്ടര്‍ എം.ശ്രീകുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.കെ അനില്‍, എഎസ്‌ഐ ഷിബു മാത്യു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

Facebook Comments Box

By admin

Related Post