പ്രധാനമന്ത്രി ഇന്ന് രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Keralanewz.com

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. രാജ്യം 100 കോടി ഡോസ് വാക്‌സിന്‍ ഡോസുകള്‍ നല്‍കിയ ചരിത്ര നേട്ടത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

വ്യാഴാഴ്‌ചയാണ് രാജ്യം ചരിത്രനേട്ടം കുറിച്ചത്. രാജ്യത്ത് ‘ഉത്‌കണ്‌ഠയില്‍ നിന്ന് ഉറപ്പിലേക്കുള‌ള യാത്ര’യായാണ് വാക്‌സിന്‍ യജ്ഞത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്ത് അവിശ്വാസവും പരിഭ്രാന്തിയും സൃഷ്‌ടിക്കാനുള‌ള ശ്രമങ്ങള്‍ക്കെതിരെ വാക്‌സിനില്‍ വിശ്വസിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തിരുന്നു.

Facebook Comments Box