Thu. Apr 25th, 2024

അമിത ശബ്ദത്തിൽ ഹോൺ മുഴക്കി: ‘കൊമ്പനെ’പോലീസ് പൊക്കി,ഹോൺ നീക്കം ചെയ്തു ഒപ്പം പിഴയും

By admin Oct 23, 2021 #news
Keralanewz.com

തിരുവനന്തപുരം : അമിത ശബ്ദത്തിൽ ഹോൺ മുഴക്കിയ ആഡംബര ടൂറിസ്റ്റ് ബസിനെ വിഴിഞ്ഞം പൊലീസ് പിന്തുടർന്ന് പിടികൂടി. ഹോൺ നീക്കം ചെയ്തു ബസിനു പിഴയും ഇട്ടു. പന്തളത്തു നിന്നുള്ള കൊമ്പൻ എന്നു പേരുള്ള ബസ്
നഗരത്തിൽ നിന്നും പൂവാർ ഭാഗത്ത് പോകവെ വിഴിഞ്ഞം ജംക്ഷനിൽ എത്തിയപ്പോൾ വലിയ ഹോൺ മുഴക്കിയതോടെ എസ്.ഐ യുടെ ശ്രദ്ധയിൽപ്പെട്ടു

എസ്ഐ കെ.എൽ.സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിന്നാലെ വിട്ടു. തെന്നൂർക്കോണം ചിറയിക്കോട് ഭാഗത്ത് വച്ച് ബസിനെ പിടികൂടി ഹോൺ പിടിച്ചെടുത്തു ചെറിയ പിഴയും ഈടാക്കി എന്നു പൊലീസ് അറിയിച്ചു

Facebook Comments Box

By admin

Related Post