നടിമാർക്ക് നഗ്നപൂജ, മസാജിന് അമേരിക്കൻ നിർമിത വൈബ്രേറ്റർ; എല്ലാം ഒളികാമറയിൽ പകർത്തി; കുടുങ്ങിയത് മമ്മൂട്ടിയുടെയും ജയറാമിൻ്റേയും നായിക; മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകളൊരുക്കിയ സംവിധായകൻ്റെ മകളും കുടുങ്ങി; താരപുത്രിയെ ദുരുപയോഗം ചെയ്തത് നഗ്നപൂജയുടെ നാലാം ദിവസം; വിവാദത്തിലായ നടനെതിരെ ശക്തമായ തെളിവുകൾ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കല്‍, മലയാളത്തിലെ പ്രശസ്തയായ നായിക നടിക്ക് നഗ്നപൂജ ചെയ്തതായി കണ്ടെത്തൽ. മമ്മൂട്ടിയുടെയും ജയറാമിൻ്റേയും നായികയായി മലയാളിയുടെയുടെ മനസു കവർന്ന നടിയാണ് ഒളികാമറയിൽ കുടുങ്ങിയത്. നടി നാലു ദിവസം മോൻസൻ്റെ ബംഗ്ലാവിൽ തങ്ങിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ഒട്ടനവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത് ജനപ്രിയ സംവിധായകൻ്റെ മകളും നഗ്നപൂജയ്ക്കായി മോൻസണെ സമീപിച്ചിരുന്നു. എറണാകുളം ജില്ലക്കാരിയായ നായികയുടെ മകളാണ്. അടുത്തിടെ വിവാഹമോചിതരായ താരദമ്പതികളുടെ പുത്രിയെ മോൻസൻ്റെ അടുത്തെത്തിച്ചത് വിവാദ സിനിമ നടനാണ്. പൂജയുടെ നാലാം ദിവസം താരപുത്രിയെ ലൈംഗീകമായി ദുരുപയോഗം ചെയ്തതായും വിവരമുണ്ട്.

വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ നിന്നും വൈബ്രേറ്റർ അടക്കമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മസാജിംഗിന് ഉപയോഗിച്ചിരുന്നത് വൈബ്രേറ്റർ ആണെന്ന് വിവരമുണ്ട്. മോൻസണുമായി ബന്ധപ്പെട്ട് വിവാദത്തിലായ നടനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതായും വിശ്വസനീയ കേന്ദ്രങ്ങൾ വെളിപ്പെടുത്തി.

വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വച്ചതായി മൊ‍ഴി ലഭിച്ചിട്ടുണ്ട് മോൻസനെതിരെ പീഡന പരാതി നൽകിയ പെൺകുട്ടിയാണ് ക്രൈംബ്രാഞ്ചിന് മൊ‍ഴി നല്കിയത്.പലരും പരാതി നൽകാത്തത് ബ്ലാക്ക് മെയിലിംഗ് ഭയന്നിട്ടാണെന്നും പെൺകുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു. പോക്സോ കേസില്‍ ക്രൈംബ്രാഞ്ച് ഉടന്‍ മോന്‍സന്‍റെ അറസ്റ്റ് രേഖപ്പെടുത്തും.
പോക്സോ കേസില്‍ പ്രതിയായ മോന്‍സനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.മോന്‍സന്‍ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളി ക്യാമറ വെച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി ക്രൈെംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊ‍ഴി.തിരുമ്മല്‍ കേന്ദ്രത്തില്‍ എത്തുന്നവരുടെയും അവിടെ നടന്നിരുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഇയാള്‍ രഹസ്യമായി പകര്‍ത്തിയിരുന്നു.ബ്ലാക്ക് മെയിലിംഗ് ഭയന്നിട്ടാണ് പലരും ഇക്കാര്യം പുറത്ത് പറയാത്തതെന്നും പെണ്‍കുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ക‍ഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയെ മോന്‍സന്‍റെ വീട്ടിലെത്തിച്ച് വിവര ശേഖരണം നടത്തിയിരുന്നു.ഫോറന്‍സിക്ക് സംഘം ഇവിടെ നിന്ന് ചില തെളിവുകളും ശേഖരിച്ചിരുന്നു.കേസില്‍ ഉടന്‍ മോന്‍സന്‍റെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.നിലവില്‍ മോന്‍സന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ ക‍ഴിയുന്നതിനാല്‍ എറണാകുളം എ സി ജെ എം കോടതിയുടെ അനുമതിയോടെയാകും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
പിന്നീട് പ്രത്യേക പോക്സോ കോടതിയിലാകും തുടര്‍ നടപടികള്‍.പ്രായപാര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മോന്‍സന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുന്നത്.മോന്‍സന്‍ തന്‍റെ കലൂരിലുള്ള വീട്ടില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.മോന്‍സന്‍റെ ജീവനക്കാരില്‍ ചിലരും പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയതായും പരാതിയില്‍ സൂചിപ്പിച്ചിരുന്നു.അതിനാല്‍ ഇവരെക്കൂടി ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തേക്കും


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •