ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ മാവോവാദി നേതാവ് ഡാനിഷിനെ ജയിലിന് പുറത്ത് വച്ച്‌ വീണ്ടും അറസ്റ്റ് ചെയ്തു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൃശൂര്‍: ജാമ്യത്തിലിറങ്ങിയ മാവോവാദി നേതാവ് ഡാനിഷിനെ വീണ്ടും അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി പതിനാലോളം യുഎപിഎ കേസുകള്‍ ചുമത്തപ്പെട്ട് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്നു ഡാനിഷ്. ചൊവ്വാഴ്ച്ച ഉച്ചയോടെ ജാമ്യത്തിലിറങ്ങിയ ഡാനിഷിനെ ജയിലിന്റെ വാതിക്കലില്‍ വച്ച്‌ കേരള ഭീകരവിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്.

ഡാനിഷ് കഴിഞ്ഞ 2 വര്‍ഷവും നാലു മാസവുമായി തൃശൂര്‍ അതിസുരക്ഷാ ജയിലിലും മറ്റുമായി തടവിലാണ്. കോഴിക്കോട് രണ്ടും പാലക്കാട് എട്ടും മഞ്ചേരി രണ്ടും ഊട്ടിയില്‍ ഒന്നും യുഎപി കേസുകളാണ് ഇയാളുടെ മേല്‍ ചുമത്തിയിരുന്നത്. എടിഎസ് രജിസ്റ്റര്‍ ചെയ്ത 36/2020 കേസിലാണ് ഇപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •