Fri. Mar 29th, 2024

വികസന യോഗം രാഷ്ട്രീയ പ്രഹസനം എൽ.ഡി.എഫ് ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല തിരുവനന്തപുരത്ത് ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ജനപ്രതിനിധികൾ കുടിവെള്ള പദ്ധതി സംബന്ധിച്ച നിവേദനം സമർപ്പിച്ചു

By admin Jun 16, 2021 #news
Keralanewz.com

കടുത്തുരുത്തി: കേന്ദ്ര-സംസ്ഥാന സർക്കാരുകളും, തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളും  അനുപാതമായി ഫണ്ട് വിനിയോഗിച്ച് കേരള വാട്ടർ അതോറിറ്റി മുഖാന്തരം നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയെക്കുറിച്ചും ,11 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനെന്ന  പേരിൽ  വിളിച്ചുചേർക്കുന്ന ഇത്തരം യോഗങ്ങൾ രാഷ്ട്രീയ പ്രഹസനമാണെന്നും നിയോജക മണ്ഡലം എൽഡിഎഫ് ജനപ്രതിനിധികളുടെ യോഗം വിലയിരുത്തി.ഇന്നത്തെ യോഗത്തിൽ എൽഡി ഫ് ജനപ്രതിനിധികൾ പങ്കെടുത്തില്ല.ഗ്രാമപഞ്ചായത്തുകൾക്ക് കൂടി പങ്കാളിത്തമുള്ളതും വാർഡ് മെമ്പർമാർ ഉൾപെടെ സജീവ നേതൃത്വം കൊടുത്ത് നടപ്പിലാക്കുന്ന ജലജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അതാത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചർച്ച ചെയ്ത് പരിഹരിക്കാം എന്നിരിക്കെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെയും ത്രിതലപഞ്ചായത്ത് ജനപ്രതിധിതികളുടെയും അധികാരപരിധി മുകളിലാണ്എന്ന് വരുത്തി തീർക്കാനും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ അട്ടിപ്പേറവകാശം ഏറ്റെടുക്കാനുള്ള പ്രചരണവും പ്രസ്താവനയും നടത്താനുള്ള നാടകമാണ് ഇത്തരം യോഗങ്ങൾ എന്ന് എൽഡിഎഫ് ജനപ്രതിനിധികളുടെ യോഗം ചൂണ്ടിക്കാട്ടി.നാടിന്റെ വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യമാത്ര പ്രസക്തവും ‘ഗൗരവകരമായ യോഗങ്ങൾക്ക് മാത്രമെ എൽഡിഎഫ് ജനപ്രതിനിധികൾ പങ്കെടുക്കുകയുള്ളൂ എന്നും യോഗം വ്യക്തമാക്കി.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതി പ്രഖ്യാപിക്കുന്നതിൻ്റെ തലേദിവസം  ഇതുപോലെരു വികസനയോഗം നാടകം അരങ്ങേറിയതായി വിസ്മരിക്കരുത്.

കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജലമിഷൻ രണ്ടാം ഘട്ടം വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കുന്നത് സംബന്ധിച്ചും  മന്ത്രി റോഷി അഗസ്റ്റിന് സമർപ്പിച്ച നിവേദനത്തിൻ്റെ മറുപടിയായി മന്ത്രി പറഞ്ഞത് എംപി, എംഎൽഎ ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരുമായി കൂടിയാലോചിച്ച് ഈ വിഷയങ്ങൾ  പരിഹാരം കാണമെന്നും ,നിയോജമണ്ഡലം തലത്തിൽ മന്ത്രിയുടെ നേതൃതത്തിൽ ജനപ്രതിധിതികളുടെ യോഗം ചേരുമെന്നും കേരള കോൺഗ്രസ് എം നിയോജകമണ്ഡലംപ്രസിഡന്റ് പി.എം മാത്യൂ ഉഴവൂർ, സിപിഐഎം ഏരിയ സെക്രട്ടറി കെ ജി രമേശൻ ,സി പി ഐ നിയോജകമണ്ഡലം സെകട്രി എൻ.എം.മോഹനൻNCP നേതാവ് കാണക്കാരി അരവിന്ദാക്ഷൻ, എൽജെഡി നേതാവ് ടോമി മ്യാലിൽ ജനാതിപത്യ കേരളാകോൺഗ്രസ് നേതാവ് സന്തോഷ് കുഴിവേലി എന്നിവർ വ്യക്തമാക്കി.

കടുത്തുരുത്തിയിലെ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ ത്വരതപെടുത്തുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും വേണ്ടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പറും കേരളാ കോൺഗ്രസ്‌ എം നിയോജകമണ്ഡലം പ്രസിഡന്റുമായ പിഎം മാത്യു ഉഴവൂർ,ജില്ലാ പഞ്ചായത്ത് മെമ്പറും കെറ്റിയുസിഎം സംസ്ഥാന പ്രസിഡന്റുമായ ജോസ് പുത്തൻകാല, ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയേടത്തുചാലിൽ, ഉഴവൂർ പഞ്ചായത്ത് മെമ്പർ സിറിയക്ക്‌ കല്ലട  എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മന്ത്രി റോഷി ആഗസ്റ്റിന്  ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൂചിപ്പിച്ച് നിവേദനം സമർപ്പിച്ചു.എൽഡിഎഫ് ജനപ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, വൈസ് പ്രസിഡന്റ് ടി എസ് ശരത്ത്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് പുത്തൻകാല ,പി എം മാത്യു ,കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയേടത്തു ചാലിൽ,  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടറ്റുമാരായ ടി കെ വാസുദേവൻ നായർ (മുളക്കുളം) സൈനമ്മ ഷാജു (കടുത്തുരുത്തി) പി ആർ സുഷമ (ഞീഴൂർ) ബെൽജി ഇമ്മാനുവൽ (മരങ്ങാട്ടുപള്ളി) സണ്ണി പുതിയിടം ( വെളിയന്നൂർ) മിനു മനോജ് (കാണക്കാരി ) ജോയി കല്ലൂപ്പുര (കടപ്ലാമറ്റം) ബോബി മാത്യു (കിടങ്ങൂർ) കോമളവല്ലി രവീന്ദ്രൻ (മാഞ്ഞൂർ) എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി

Facebook Comments Box

By admin

Related Post