Thu. Apr 18th, 2024

ദേശീയ ആയുർവേദ ദിനം 2021; ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് പാലാ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽവച്ച് നടന്ന ചടങ്ങിൽ പാലാ നഗരസഭ അധ്യക്ഷൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര “കിരണം ” പദ്ധതിയുടെ ഉദ്ഘാടനം നടത്തി

By admin Nov 2, 2021 #news
Keralanewz.com

ദേശീയ ആയുർവേദ ദിനം 2021
ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് പാലാ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽവച്ച് നടന്ന
ചടങ്ങിൽ പാലാ നഗരസഭ അധ്യക്ഷൻ ശ്രീ ആന്റ്റോ ജോസ് പടിഞ്ഞാറേക്കര “കിരണം ” പദ്ധതിയുടെ ഉദ്ഘാടനം നടത്തി.

സ്കൂൾ തുറക്കുന്നതി നോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കോവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള സമഗ്രമായ ആരോഗ്യപരിപാലന ചികിത്സാപദ്ധതിയാണ് ഇന്ന് സംസ്ഥാനതല ത്തിലും ജില്ലാതലത്തിലും ആരംഭിച്ച കിരണം പദ്ധതി. പദ്ധതിയുടെ ജില്ലാ കോഡിനേറ്റർ കൂടിയായ പാലാ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം മെഡിക്കൽ ഓഫീസർ ഡോക്ടർ ആഷിക് സലിം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു

.മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനോജ് കെ ജോസ് പോഷണം ആയുർവേദത്തിൽ എന്ന വിഷയത്തിൽ ക്ലാസെടുത്തു. നഗര സഭ ഉപാധ്യക്ഷ ശ്രീമതി സിജി പ്രസാദ് അധ്യക്ഷം വഹിച്ച ചടങ്ങിൽ സി എം ഒ ഡോക്ടർ ശ്രീലത എസ്
സ്വാഗതം ആശംസിച്ചു. കൗൺസിലർമാർ ശ്രീ ബൈജു കൊല്ലപറമ്പിൽ, ശ്രീമതി നീനാ ജോർജ്, ശ്രീ ഷാജു വി തുരുത്തൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Facebook Comments Box

By admin

Related Post