കോൺഗ്രസ്സ് തലപ്പലം മണ്ഡലം കമ്മറ്റിയിൽ കൈയ്യാങ്കളി
Spread the love
തലപ്പലം: കോൺഗ്രസ്സ് തലപ്പലം മണ്ഡലം കമ്മറ്റി യോഗത്തിൽ മണ്ഡലം പ്രസിഡൻഡും കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും തമ്മിൽ സംഘർഷം.മണ്ഡലം പ്രസിഡൻഡ് പ്രസിഡൻഡ് ആയിട്ടുള്ള തലപ്പലം സർവ്വിസ്സ്സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകൾ ചർച്ച ആയതാണ് സംഘർഷത്തിന് കാരണം
ബാങ്കിൽ പ്രസിഡൻഡും മറ്റും നടത്തിയ ക്രമക്കേടുകളെയും പ്രസിഡൻഡ് ബൈലോയ്ക്കും നിയമങ്ങൾക്കും വിരുദ്ധമായി 4 കോടിയോളം രൂപാ ലോൺ എടുത്തതുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്മെൻറ്റ് നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു .ഡി സി സി പ്രസിഡൻഡിന്റെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലാണ് സംഘർഷം ഉണ്ടായത്. നേതാക്കൾ ഇടപെട്ട് ഇരുകൂട്ടരെയും പിടിച്ച് മാറ്റിയതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി
Facebook Comments Box
Spread the love