നാൽപ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകൾ നന്നായി ലൈംഗികത ആസ്വദിക്കുമെന്നും അവർ കൂടുതൽ സുന്ദരികൾ ആവുമെന്നും വിദ്യാ ബാലൻ

Keralanewz.com

നാൽപ്പത് വയസിന് ശേഷം സ്ത്രീകൾ കൂടുതൽ കുസൃതി നിറഞ്ഞവരും സുന്ദരിയുമായി മാറുമെന്ന് തുറന്നു പറഞ്ഞ് വിദ്യ ബാലൻ. നിരവധി ബോഡിഷെയിമിം​ഗുകളെ അതിജീവിച്ച താരമാണ് വിദ്യ ബാലൻ. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താര സുന്ദരിയുടെ ഞെട്ടിക്കുന്ന തുറന്നു പറച്ചിൽ, വാക്കുകളിങ്ങനെ,

ഞാൻ കുറേക്കൂടി ഗൗരവ്വക്കാരിയായിരുന്നു. പക്ഷെ ഇന്ന് ഞാൻ എല്ലാം ആസ്വദിക്കാൻ പഠിക്കുകയാണ്. എന്റെ ചുമലുകളിൽ ലോകത്തിന്റെ മുഴുവൻ ഭാരവും ഞാൻ ചുമക്കുന്നില്ല. ഇരുപതുകളിൽ എന്റെ സ്വപനം ജീവിക്കുകയായിരുന്നു ലക്ഷ്യം. മുപ്പതുകളിൽ എന്നെ അറിഞ്ഞു. നാൽപ്പതുകളിൽ എന്റെ ജീവിതം ആസ്വദിക്കുകയാണ്

സ്ത്രീകൾ നാൽപ്പതിന് ശേഷം കൂടുതൽ കുസൃതിക്കാരും സുന്ദരിയുമായി മാറും. പൊതുവെ നമ്മളെ പഠിപ്പിക്കുന്നത് ഒതുങ്ങി ജീവിക്കാനും ലൈംഗികതയെ ആസ്വദിക്കാതിരിക്കാനുമാണ്. പക്ഷെ പ്രായം കൂടുന്തോറും സ്ത്രീകൾ മാറാൻ കാരണം അവർ മറ്റുള്ളവർ എന്ത് പറയുന്നുവെന്നതിനെ ഗൗനിക്കാതെ വരുന്നതു കൊണ്ടാണ്. സ്വന്തം സന്തോഷമായിരിക്കും പ്രധാനം. അതോടെ സെക്‌സ് ആസ്വദിക്കാൻ സാധിക്കുന്നു. നിങ്ങൾ മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാതെ വരുമ്പോൾ നിങ്ങൾക്ക് കൂടുതൽ ആസ്വിദിക്കാൻ സാധിക്കും

Facebook Comments Box