Tue. Apr 16th, 2024

നവവരനെ ആക്രമിച്ച കേസ്; ഡാനിഷ് കുറ്റം സമ്മതിച്ചു

By admin Nov 6, 2021
Keralanewz.com

ചിറയിന്‍കീഴ് ; ചിറയിന്‍കീഴില്‍ നവവരനെ ആക്രമിച്ച കേസില്‍ ഡാനിഷ് കുറ്റം സമ്മതിച്ചു. പ്രതിയെ അക്രമം നടത്തിയ സ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് അക്രമം നടത്തിയതെന്ന് ഡാനിഷ് പൊലീസിന് മൊഴി നല്‍കി. കുറ്റം സമ്മതിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് ഡാനിഷിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 29ന് രജിസ്റ്റര്‍ വിവാഹം ചെയ്ത മിഥുനേയും ദീപ്തിയേയും ഒത്തുതീര്‍പ്പെന്ന നിലയ്ക്ക് സഹോദരി ഭര്‍ത്താവായ ഡാനിഷ് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്.

മതംമാറണമെന്ന് മിഥുനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. കഴുത്തിനും നട്ടെല്ലിനും ക്ഷതമേറ്റ മിഥുന്‍ കൃഷ്ണന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്

Facebook Comments Box

By admin

Related Post