Thu. Apr 25th, 2024

പ്രവാസി ദുരിതാശ്വാസ നിധിയിലേക്ക് ഇനിയും അപേക്ഷിക്കാം

By admin Nov 7, 2021 #news
Keralanewz.com

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് ഇനിയും അപേക്ഷിക്കാം. www.norkaroots.org എന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അര്‍ഹരായവര്‍ക്ക് ഇനിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

നിലവില്‍ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 10.58 കോടി രൂപ സഹായധനമായി വിതരണം ചെയ്തു.  1600ഓളം ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി തുണയായത്. തിരുവനന്തപുരം-242, കൊല്ലം-262, പത്തനംതിട്ട-76, ആലപ്പുഴ-129, കോട്ടയം-35, ഇടുക്കി-2, എറണാകുളം-40, തൃശ്ശൂര്‍-308, പാലക്കാട്-120, വയനാട്-3, കോഴിക്കോട്-103, കണ്ണൂര്‍-84, മലപ്പുറം-243, കാസര്‍കോട്- 44 എന്നിങ്ങനെയാണ് ഗുണഭോക്താക്കളുടെ എണ്ണം.

വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാത്ത പ്രവാസി മലയാളികളുടെ/ അടുത്ത കുടുംബാംഗങ്ങളുടെ ചികിത്സയ്ക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 1,00,000 രൂപ, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ, പ്രവാസിക്ക്/കുടുംബാംഗങ്ങള്‍ക്ക് ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം. വിശദാംശങ്ങള്‍ക്ക് 18004253939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

Facebook Comments Box

By admin

Related Post