കാർഷികോത്പന്ന വ്യാപാര – വാണിജ്യ ബിൽ കർഷകദ്രോഹപരം: കാഞ്ഞിരപ്പള്ളി രൂപത കത്തോലിക്ക കോൺഗ്രസ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാഞ്ഞിരപ്പള്ളി: ലോക് സഭ പാസാക്കിയ കാർഷികോല്പന്ന- വ്യാപാര വാണിജ്യ ബിൽ രാജ്യത്തെ ചെറുകിട ഇടത്തരം കർഷകരെ ചൂഷ്ണം ചെയ്യുന്നതിന് കോർപ്പറേറ്റുകൾക്ക് അവസരം ഒരുക്കുന്നതാണെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമതി ആരോപിച്ചു.കർഷകദ്രോഹപരമായ ഈ ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.            അവശ്യസാധന നിയമ ഭേദഗതി, കാർഷികോൽപന്ന വിപണനം, വിലയുറപ്പും കാർഷിക സേവനങ്ങളും എന്നീ മൂന്ന് ബില്ലുകൾ നിയമമാക്കുന്നതിലൂടെ അഗ്രിമമാർക്കറ്റ് പ്രൊഡ്യൂസേർസ് കമ്മറ്റികൾ ഇല്ലാതാകും. ഇതുമൂലം കോർപ്പറേറ്റുകൾ നിശ്ചയിക്കുന്ന വിലയ്ക്ക് ഉല്പന്നങ്ങൾ വിപണം നടത്താൻ കർഷകർ നിർബന്ധിതരാകും. പഴം പച്ചക്കറി ധാന്യമേഖലകളിൽ കർഷകർക്ക് തൊഴിലും ഉപജീവനമാർഗ്ഗവും നഷ്ടമാകും. സ്വന്തം കൃഷിയിടത്തിൽ യഥേഷ്ടം കൃഷി ചെയ്യുവാനുള്ള അവകാശം കർഷകർക്ക് നഷ്ടപ്പെടുന്ന സാഹചര്യം ചെറുകിട-ഇടത്തരം കർഷകരെ ഇല്ലായ്മ ചെയ്യും.                                       റബർ മേഖലയിൽ കർഷകരിൽ നിന്ന് ടയർ കമ്പനികൾ നേരിട്ട് റബർ വാങ്ങുമ്പോൾ കർഷകന് അത് ഗുണം ചെയ്യില്ല. ഇറക്കുമതി ചുങ്കം കുറച്ചും, ഇറക്കുമതി പ്രോത്സാഹിപ്പിച്ചും റബർ ബോർഡ് തന്നെ ഇല്ലാതാക്കിയും കോർപ്പറേറ്റുകള സംരക്ഷിക്കുന്ന അതേ അനുഭവം മറ്റ് കർഷകർക്കും സംഭവിക്കാൻ പോകുന്നു.        കർഷക ക്ഷേമത്തിനെന്ന പേരിൽ നടത്തപ്പെടുന്ന ഇത്തരം കർഷകദ്രോഹ നടപടികളെ കർഷകസമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് രൂപത സമതി ആവശ്യപ്പെട്ടു.                    രൂപത പ്രസിഡൻ്റ് ജോമി കൊച്ചുപറമ്പിൽ ൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി റെജി കൊച്ചു കരിപ്പാപറമ്പിൽ, കർഷക ഫോറം രൂപത കോ-ഓർഡിനേറ്റർ സണ്ണിക്കുട്ടി ആഴകംപ്രായിൽ, ജെയിംസ് പെരുമാകുന്നേൽ, ജോജോ തെക്കുംചേരികുന്നേൽ  ,റെനി ചക്കാലയിൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, ടെസി ബിജു പാഴിയാങ്കൽ, ആൻസമ്മ തോമസ്, മനോജ് കല്ലുകളം, സിനി ജിബു നീറാണകുന്നേൽ, ജോളി ആൻ്റണി പുതിയ വീട്, സിബി നമ്പുടാകം, ആൻസി സാജൻ പുന്നമറ്റത്തിൽ, രാജു കൂവനാൽ , റോണി .കെ .ബേബി,ജോസ് മടുക്കകുഴി, അരുൺ ആലയ്ക്കപറമ്പിൽ, ജിൻസ് പള്ളിക്കാമ്യാലിൽ, വി.ജെ ആൻ്റണി ഇടപ്പാടികരോട്ട്, കൊച്ചുമോൻ നെല്ലാംതടം ,ചക്കോച്ചൻ വെട്ടിക്കാട്ടിൽ, പി.എം ജോസഫ് പണ്ടാരക്കളം, മനോജ് മറ്റമുണ്ടയിൽ, സൂസമ്മ സണ്ണി കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.കർഷകദ്രോഹ ബില്ലിനെതിരെ ശക്തിമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവഹികൾ അറിയിച്ചു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •