Thu. Mar 28th, 2024

കാര്‍ഷിക സര്‍വകലാശാലാ ഹോസ്റ്റലില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍; റാഗിങ്ങില്‍ മനംനൊന്തെന്ന് സഹപാഠികള്‍

Keralanewz.com

തൃശൂര്‍: മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ ആത്മഹത്യ\ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്ബാറ സ്വദേശി മഹേഷിനെ ആണ് മരിച്ചത്. മണ്ണൂത്തി കാര്‍ഷിക സര്‍വകലാശല ക്യാമ്ബസിലെ ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു മഹേഷ്.ഒരാഴ്ച മുമ്ബാണ് ക്യാമ്ബസിലെത്തിയത്.

ആണ്‍കുട്ടികളുടെ ഹോസ്റ്റലായ പമ്ബയിലായിരുന്നു താമസം. ക്യാമ്ബസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ചിലര്‍ കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലില്‍ എത്തിയിരുന്നതായി സഹപാഠികള്‍ പറയുന്നു. ഇവര്‍ പോയശേഷം രാത്രി 12 മണിക്കാണ് മഹേഷിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് എസ്‌എഫ്‌ഐയുടെ പരാതി. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയ്ക്ക് എസ്‌എഫ്‌ഐ പരാതി നല്‍കി.

മുന്‍പും റാഗിങ്ങിന്റെ പേരില്‍ ഇവിടെ പരാതികള്‍ ഉയര്‍ന്നിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. വീട്ടില്‍ മഹേഷിന് മറ്റ് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. കോളേജില്‍ വന്ന ശേഷം എന്താണ് സംഭിച്ചത് എന്ന് അറിയില്ലെന്നും അവര്‍ അറിയിച്ചു. അതേസമയം മഹേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടുകിട്ടിയതായി പൊലീസ് അറിയിച്ചു. ഇതില്‍ റാഗിങ്ങിനെ കുറിച്ച്‌ യാതൊരു പരാമര്‍ശവുമില്ല. പ്രണയബന്ധം തകര്‍ന്നതാണോ ആത്മഹത്യക്ക് കാരണമായതെന്നും പൊലീസ് സംശയിക്കുന്നു. മഹേഷിന്റെ ഫോണ്‍ മണ്ണൂത്തി പൊലീസ് പരിശോധിച്ചു വരികയാണ്‌. സഹപാഠികളുടെ മൊഴി എടുത്തു.

Facebook Comments Box

By admin

Related Post