Fri. Mar 29th, 2024

ആലത്തൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

By admin Nov 8, 2021 #alathoor #missing #students
Keralanewz.com

പാലക്കാട് :ആലത്തൂരില്‍ നിന്ന് സഹപാഠികളായ വിദ്യാ‌ര്‍ത്ഥികളെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു.

കാണാതായ നാല് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍വച്ചുള്ള പോസ്റ്റര്‍ തമിഴ്‌നാട്ടിലടക്കം എത്തിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.

കുട്ടികള്‍ തമിഴ്‌നാട്ടില്‍ എത്തിയതായി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പൊള്ളാച്ചിയില്‍ നിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തുട‌ര്‍ന്ന് പൊള്ളാച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

നവംബര്‍‌ മൂന്നിനാണ് ഇരട്ട സഹോദരിമാര്‍ ഉള്‍പ്പടെ നാല് കുട്ടികളെ കാണാതായത്. ഒരു വിദ്യാര്‍ത്ഥിയുടെ കൈയില്‍ മൊബൈല്‍ ഫോണുണ്ടെങ്കിലും ഇത് സ്വിച്ച്‌ ഓഫാണ്.

Facebook Comments Box

By admin

Related Post