റിയയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ നടന്‍ സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അന്വേഷണം നടി ദീപിക പദുക്കോണിലേക്കും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുംബൈ∙ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അന്വേഷണം നടി ദീപിക പദുക്കോണിലേക്കും. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. തുടര്‍ന്ന് ദീപികയേയും ചോദ്യം ചെയ്യുമെന്നാണ് സൂചന. സുശാന്തിന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വാട്‌സാപ്പ് ചാറ്റുകളില്‍ ദീപകയുടെ പേരുണ്ടെന്നാണ് സൂചന. ബോളിവുഡിലെ മുന്‍നിര നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു. മൂവര്‍ക്കും ഉടന്‍ സമന്‍സ് നല്‍കും. 

കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റിയ ചക്രവര്‍ത്തിയുടെ മാനേജറായിരുന്ന ശ്രുതി മോദി, സെലബ്രിറ്റി മാനേജര്‍ ജയ സാഹ എന്നിവരെയും നാളെ ചോദ്യം ചെയ്യും. പുണെയ്ക്ക് സമീപം ലോണാവാലയിലെ സുശാന്തിന്റെ ഫാം ഹൗസില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരിപാര്‍ട്ടിയെ ചുറ്റിപ്പറ്റിയാണ് കൂടുതല്‍ ബോളിവുഡ് താരങ്ങളുടെ പേരുകള്‍ ഉയരുന്നത്. ചില ചലച്ചിത്ര പ്രവര്‍ത്തകരുടെ പേരുകള്‍ റിയ ചക്രവര്‍ത്തിയും വെളിപ്പെടുത്തിയിരുന്നു

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •