കോട്ടയം ജനറല്‍ ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.5 കോടി രൂപ ചിലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ഔട്ട് പേഷ്യന്റ് – അത്യാഹിത വിഭാഗങ്ങളുടെയും ജില്ലാ പഞ്ചായത്ത് 2.3 കോടി ചിലവിട്ട് സ്ഥാപിച്ച ഡിജിറ്റല്‍ മാമോഗ്രാഫി യൂണിന്റെയും ഔപചാരിക ഉദ്ഘാടനം നാളെ(സെപ്റ്റംബര്‍ 23) നടക്കും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  2.5 കോടി രൂപ ചിലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ഔട്ട് പേഷ്യന്റ് – അത്യാഹിത വിഭാഗങ്ങളുടെയും ജില്ലാ പഞ്ചായത്ത് 2.3 കോടി ചിലവിട്ട് സ്ഥാപിച്ച  ഡിജിറ്റല്‍ മാമോഗ്രാഫി യൂണിന്റെയും ഔപചാരിക ഉദ്ഘാടനം നാളെ(സെപ്റ്റംബര്‍ 23) നടക്കും. 

രാവിലെ 11ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഔട്ട് പേഷ്യൻ്റ്-അത്യാഹിത വിഭാഗങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റ് സ്ഥാപിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍   ജോസ് കെ മാണി എം.പി ഭദ്രദീപം തെളിക്കും.  തോമസ് ചാഴികാടന്‍ എം പി മുഖ്യ പ്രഭാഷണം നടത്തും. 
ജില്ലാ കളക്ടര്‍ എം. അഞ്ജന, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍,ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ വിഷിഷ്ടാതിഥികളായി പങ്കെടുക്കും. 
  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കും, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലില്‍, ലിസമ്മ ബേബി, മാഗി ജോസഫ്, പെണ്ണമ്മ ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്,  ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജനറല്‍ ആശുപത്രി ആര്‍.എം.ഒ ഡോ. ഭാഗ്യശ്രീ,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സണ്ണി പാമ്പാടി, അംഗങ്ങളായ കെ. രാജേഷ്, പി. സുഗതന്‍, ജസിമോള്‍ മനോജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആര്‍. ബിന്ദുകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •