Thu. Apr 25th, 2024

അനധികൃത ക്വാറികള്‍ക്കെതിരെ ഉടന്‍ നടപടി; മന്ത്രി പി രാജീവ്

By admin Nov 8, 2021 #news
Keralanewz.com

തിരുവനന്തപുരം ; സംസ്ഥാനത്തുള്ള അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അഞ്ച് വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുമെന്നും
ജില്ലാ തലത്തില്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
ഇത് വരെ എത്ര ക്വാറികള്‍ക്ക് അനുമതി നല്‍കി എന്നത് പരസ്യപ്പെടുത്തും. ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. 2010 11 കാലയളവില്‍ 3104 ക്വാറികളും 2020 -21 കാലയളവിലായി 604 ക്വാറികള്‍ക്കുമാണ് അനുമതി നല്‍കിയിട്ടുള്ളത്.

അതേസമയം,കൂട്ടിക്കല്‍ ദുരന്തത്തിന് ക്വാറിയുടെ പ്രവര്‍ത്തനം കാരണമായോ എന്ന് പ്രത്യേകം പരിശോധിച്ചിട്ടില്ലെന്നും എന്നാല്‍ വില്ലേജില്‍ നിലവില്‍ ഒരു ക്വാറിക്ക് മാത്രമേ അതുമതിയുള്ളുവെന്നും നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് അഞ്ച് വര്ഷം മാത്രമാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നതെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി

Facebook Comments Box

By admin

Related Post