Thu. Apr 25th, 2024

കരള്‍ മാറ്റി വയ‌്ക്കുകയേ നിവൃത്തിയുള്ളൂ, കെപിഎസി ലളിത തീവ്രപരിചരണ വിഭാഗത്തില്‍

By admin Nov 8, 2021 #news
Keralanewz.com

കൊച്ചി: നടി കെപിഎസി ലളിതയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പത്ത് ദിവസത്തിലേറെയായി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്.

ആദ്യം തൃശൂരിലായിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റിയത്.

കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും കരള്‍ മാറ്റി വയ‌ക്കുകയാണ് പരിഹാരമെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു.

”ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നേരത്തേതിനെക്കാള്‍ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരള്‍ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാല്‍ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ”.- ഇടവേള ബാബു പറഞ്ഞു.

Facebook Comments Box

By admin

Related Post