Sat. Apr 20th, 2024

ട്യൂഷൻ പഠിക്കാൻ പോയ ഏഴു വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു

By admin Nov 9, 2021 #news
Keralanewz.com

കോട്ടയം: തിരുവാർപ്പിൽ എഴു വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു. വീട്ടിൽ നിന്നും ട്യൂഷൻ പഠിക്കാൻ പോയ കുട്ടിയാണ് പാലത്തിൽ നിന്ന് തോട്ടിൽ വീണത്. തിരുവാർപ്പ് മുസ്ലിം പള്ളി ഭാഗത്ത് മാലേച്ചിറയിൽ വീട്ടിൽ സുധീറിൻ്റേയും ഭീമയുടെയും മകൻ സജാദ് ആണ് മരിച്ചത്. പാലത്തിൽ നിന്ന് ഇക്കരെ കടക്കുന്നതിനിടെ ചെരുപ്പ് പാലത്തിൽ നിന്നും താഴേക്കു വീണു. ആ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ സജാദ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടി വെള്ളത്തിൽ വീഴുന്നത് കണ്ട് ആളുകൾ നിലവിളിച്ച് ഓടിയെത്തിയെങ്കിലും കുട്ടിയെ കരയ്ക്ക് എത്തിയെങ്കിലും രക്ഷിക്കാനായില്ല

Facebook Comments Box

By admin

Related Post