നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ലണ്ടന്‍: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി(Malala Yousafzai) വിവാഹിതയായി(Married). പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(PCB) ഹൈപെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് വരന്‍.സാമൂഹമാധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

ബ്രിട്ടനിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. കുടുംബാംഗങ്ങള്‍ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ മലാല പങ്കുവെച്ചിട്ടുണ്ട്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവില്‍ താമസിച്ചുവരുന്നത്.

‘ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസ്സറും തീരുമാനിച്ചു’ മലാല വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി നിലകൊണ്ടതിന് 2012 ല്‍ പതിനഞ്ചാം വയസ്സില്‍ പാക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റ് ഗുരുതര പരിക്കേറ്റതോടെയാണ് ലോകശ്രദ്ധ നേടിയത്.
തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി 16-ാം വയസ്സില്‍ യുഎന്നില്‍ പ്രസംഗിച്ചു. 2014 ല്‍ പതിനേഴാം വയസ്സില്‍ നൊബേല്‍ സമ്മാനം ലഭിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •