Thu. Apr 25th, 2024

വന്യജീവി ആക്രമണം തടയുന്നതിനായി തയ്യാറാക്കിയ പദ്ധതിരേഖ മുഖ്യമന്ത്രിക്ക് കൈമാറി

By admin Nov 10, 2021 #forest and wild life
Keralanewz.com

വന്യജീവി ആക്രമണം തടയുന്നതിനായി തയ്യാറാക്കിയ പദ്ധതിരേഖ വനം മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് കൈമാറി.

ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങള്‍ എത്തിയാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഉള്‍പ്പടെ വിവിധ നിര്‍ദേശങ്ങളാണ് രേഖയിലുളളത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍, അപകടകാരികളായ വന്യ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍, വന്യ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, വിളനാശത്തിന് ഇന്‍ഷൂറന്‍സ് തുടങ്ങി വിവിധ പദ്ധതികള്‍ ചേര്‍ന്നതാണ് രേഖ.

മനുഷ്യ വാസസ്ഥലങ്ങളിലും കൃഷിഭൂമിയിലും ആനകള്‍ പ്രവേശിക്കുന്നത് തടയാന്‍ കിടങ്ങുകളും ജൈവവേലിയും നിര്‍മ്മിക്കും. മനുഷ്യനും വന്യമൃഗങ്ങളും നേരിട്ട് കണ്ടുമുട്ടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രദേശവാസികളെ ഉള്‍ക്കൊള്ളിച്ച്‌ സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ ഉണ്ടാക്കും. ഈ വിവരങ്ങള്‍ പരിശോധിച്ച്‌ കണ്‍ട്രോള്‍ റൂമുകള്‍ വഴി രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയാണിത്.

കാട്ടുപന്നികളെ കൂടുകള്‍ വച്ച്‌ പിടികൂടി കടുവ സാന്നിധ്യമുള്ള വനങ്ങളില്‍ തുറന്നുവിടും. മയില്‍, നീലക്കോഴി എന്നിവയുടെ എണ്ണമെടുക്കും. അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് ദ്രുതകര്‍മസേനകള്‍ രൂപീകരിക്കും, വന്യജീവികളെ കൈകാര്യംചെയ്യാന്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി ‘കോണ്‍ഫ്‌ളിക്റ്റ് മാനേജ്‌മെന്റ് ടീമുകള്‍’ രൂപീകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും. വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കും ഗുണഭോക്താക്കള്‍ക്കും ബോധവല്‍ക്കരണം നടത്തുമെന്നും പദ്ധതി രേഖയില്‍ വ്യക്തമാക്കുന്നു

Facebook Comments Box

By admin

Related Post