Thu. Apr 25th, 2024

കോവിഡ്​ രോഗികളില്‍ ഗന്ധവിഭ്രാന്തി; പ്ര​ത്യേ​ക രു​ചി​യോ​ടും ഗ​ന്ധ​ത്തോ​ടും മ​നം​പി​ര​ട്ട​ലും ശ്വാ​സം​മു​ട്ട​ലും തോന്നുന്ന ‘പ​രോ​സ്​​മി​യ’ കൂ​ടി വ​രു​ന്നു

By admin Nov 10, 2021 #covid19
Keralanewz.com

തൃ​ശൂ​ര്‍: കോ​വി​ഡ്​ രോ​ഗി​ക​ളി​ല്‍ ഗ​ന്ധ​വും രു​ചി​യും ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ സാ​ധാ​ര​ണ​ം. എ​ന്നാ​ല്‍, പ്ര​ത്യേ​ക രു​ചി​യോ​ടും ഗ​ന്ധ​ത്തോ​ടും മ​നം​പി​ര​ട്ട​ലും ശ്വാ​സം​മു​ട്ട​ലും തോന്നുന്ന കോ​വി​ഡ്​ രോ​ഗി​ക​ള്‍ കേ​ര​ള​ത്തി​ലും കൂ​ടുന്നു.

യ​ഥാ​ര്‍​ഥ ഗ​ന്ധത്തിന്​ പകരം ദു​സ്സ​ഹ​മാ​യ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്ന ‘പ​രോ​സ്​​മി​യ’ എ​ന്ന അ​വ​സ്​​ഥ വി​ശേ​ഷ​മാ​ണ്​ രോ​ഗി​ക​ളോടൊ​പ്പം കൂ​ടു​ന്ന​ത്​. അ​ത്ര സാ​ധാ​ര​ണ​മ​ല്ലെ​ങ്കി​ലും മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലെ​ പോ​ലെ കേ​ര​ള​ത്തി​ലും ഈ ​അ​വ​സ്​​ഥ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ ഏ​റെ​യാ​ണെ​ന്ന്​ ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​ര്‍ പറയുന്നു.

ത​ല​ച്ചോ​റി​ല്‍​നി​ന്ന്​ മൂ​ക്കി​ലേ​ക്കുള്ള നാ​ഡീ ഞ​ര​മ്ബു​ക​ളി​ലെ കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ലാ​ണ്​ കോ​വി​ഡ്​ രോ​ഗി​ക​ള്‍​ക്ക്​ ഗ​ന്ധം ന​ഷ്​​ട​മാ​കു​ന്ന​ത്. നാ​ഡീ​ഞ​ര​മ്ബു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന ‘അ​നോ​സ്മി​യ’ എ​ന്ന ഈ ​അ​വ​സ്​​ഥ ഭൂ​രി​ഭാ​ഗം രോ​ഗി​ക​ള്‍​ക്കുമുണ്ട്. പു​തി​യ കോ​ശ​ങ്ങ​ള്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​േ​മ്ബാ​ള്‍ ഗ​ന്ധം സാ​ധാ​ര​ണ അ​വ​സ്​​ഥ​യി​ലേ​ക്ക്​ മ​ട​ങ്ങാ​റു​ണ്ട്.​ എ​ന്നാ​ല്‍, മൂ​ക്കി​ലേ​ക്കു​ള്ള നാ​ഡീ ഞ​ര​മ്ബു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​കി​ടം മ​റി​യുേ​മ്ബാ​ഴാ​ണ്​ ‘പ​രോ​സ്​​മി​യ’ ഉ​ണ്ടാ​കു​ന്ന​ത്.

പ​ല ഗ​ന്ധ​ങ്ങ​ളും അ​സ്വ​സ്​​ഥ​ത​ക്ക്​ കാ​ര​ണ​മാ​കു​ന്നു. ഉ​ള്ളി, സ​വാ​ള, വെ​ളു​ത്തു​ള്ളി, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ര്‍​ത്ത വി​ഭ​വ​ങ്ങ​ളും മാം​സം, മു​ട്ട, അ​രി എ​ന്നി​വ​യും അ​സ്വ​സ്​​ഥ​ത​യു​ണ്ടാ​ക്കു​ന്ന​ു. ഇ​വ​ക്ക്​ ചീ​മു​ട്ട​യു​ടെ​യും ചീ​ഞ്ഞ മാം​സ​ത്തി​െന്‍റ​യും അ​മോ​ണി​യ​യു​ടെ​യും മ​ണ​മാ​യാ​ണ്​​ പ​ല​ര്‍​ക്കും അ​നു​ഭ​വ​പ്പെ​ടു​ക. കോ​വി​ഡ്​ മാറിയിട്ടും ഈ ​അ​സ്വ​സ്​​ഥ​ത തു​ട​രു​േ​മ്ബാ​ള്‍ മാ​ന​സി​ക​മാ​യി പി​രി​മു​റ​ുക്ക​ത്തി​ലാ​കു​ന്ന​വ​ര്‍ സം​സ്​​ഥാ​ന​ത്തും കു​റ​വ​ല്ലെ​ന്ന്​ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​ടി.​എ​സ്. അ​നീ​ഷ് ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​, ബ്രെ​യി​ന്‍ ട്യൂ​മ​ര്‍, അ​പ​സ്​​മാ​ര രോ​ഗമുള്ളവരിലാ​ണ്​ പ​രോ​സ്​​മി​യ ക​ണ്ടു​വ​രാ​റ്. കോ​വി​ഡ്​ ല​ക്ഷ​ണ​മാ​യി പ​രോ​സ്​​മി​യ മിക്ക രാ​ജ്യ​ങ്ങ​ളി​ലും റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. കോ​വി​ഡ്​ മു​ക്​​ത​രാ​യി മൂ​ന്നു മാ​സം ക​ഴി​യു​േ​മ്ബാ​ള്‍ പ​രോ​സ്​​മിയ ബാ​ധി​ച്ച​വ​ര്‍​ക്കും സാ​ധാ​ര​ണ ഗ​ന്ധം തി​രി​ച്ചു കി​ട്ടി​യി​ട്ടു​ണ്ട്. ചി​ല​ര്‍​ക്ക്​ മാ​റാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കു​ന്നു. ന​ഷ്​​ട​മാ​യ ഗ​ന്ധ​ത്തെ ശ​രി​യാ​യി അ​നു​ഭ​വ​വേ​ദ്യ​മാ​കാ​ന്‍ മ​സ്​​തി​ഷ്​​ക​ത്തെ പ​ഠി​പ്പി​ക്കു​കയാണ്​ പ​ഴ​യ അ​വ​സ്​​ഥ​യി​ലെ​ത്താ​നു​ള്ള മാ​ര്‍​ഗം. വേ​ര്‍​തി​രി​ച്ച്‌​ മ​ണം പ​രി​ശോ​ധി​ച്ച്‌​ മ​സ്​​തി​ഷ്​​ക​ത്തി​ലെ സ്വീ​ക​ര​ണി​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​നു​ള്ള വ​ഴി​ക​ളും ചി​ല ഡോ​ക്​​ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ക്കാ​റു​ണ്ട്. മറ്റ്​ മ​രു​ന്നു​ക​ളൊ​ന്നും പ​രി​ഹാ​ര​മാ​യി ഇ​ല്ല.

Facebook Comments Box

By admin

Related Post