Thu. Apr 25th, 2024

പുരാവസ്തു തട്ടിപ്പില്‍ ഐജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍

By admin Nov 10, 2021 #news
Keralanewz.com

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ ജി ലക്ഷ്മണക്ക് സസ്‌പെന്‍ഷന്‍. ലക്ഷ്മണയുടെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. 1997 കേരള കേഡര്‍ ബാച്ച് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഐജിക്കെതിരെ ആന്ധ്രയിലെ വനിത എംപിയുടെ പരാതിയും സര്‍ക്കാരിന് ലഭിച്ചിരുന്നു

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണക്കെതിരെ ശക്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. മോന്‍സന്റെ പുരാവസ്തു തട്ടിപ്പില്‍ ഐജി ഇടനിലക്കാരന്‍ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോന്‍സണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണയാണ്. മോന്‍സന്റെ കൈവശം ഉള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്‍പ്പന നടത്താന്‍ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇടപാടുകളുടെ വാട്‌സ്ആപ് ചാറ്റുകള്‍ പുറത്ത് ആയിട്ടുണ്ട്. പേരൂര്‍ക്കടയിലെ പൊലീസ് ക്ലബ്ബില്‍ വച്ച് ഐജിയും മോണ്‍സനും പരാതിക്കാരിയും ഇടപാടുകള്‍ നടത്തിയിരുന്നു. ഐജിയെ കേസില്‍ പ്രതി ചേര്‍ക്കാനുള്ള സാധ്യത തേടുകയാണ് നിലവില്‍ പൊലീസ്. ഇയാള്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്

Facebook Comments Box

By admin

Related Post