Thu. Apr 18th, 2024

സുഹൃത്തിന്റെ കൂടെ ആദ്യ ഭാര്യ ഒളിച്ചോടിയപ്പോള്‍ രണ്ടാമത് കെട്ടിയ അനുജത്തി മറ്റൊരു സുഹൃത്തിനൊപ്പം ഒളിച്ചോടി

By admin Nov 11, 2021 #wedding
Keralanewz.com

കാഞ്ഞങ്ങാട്: സുഹൃത്തിന്റെ കൂടെ ആദ്യ ഭാര്യ ഒളിച്ചോടിയപ്പോള്‍ രണ്ടാമത് കെട്ടിയ അനുജത്തി മറ്റൊരു സുഹൃത്തിനൊപ്പം ഒളിച്ചോടി.ഹൊസ്ദുര്‍ഗ് പൊലീസ് പരിധിയിലാണ് സംഭവം. ഇടുക്കി ജില്ലക്കാരനും ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വാടക ക്വാര്‍ടേഴ്സില്‍ താമസിച്ച്‌ കള്ള് ചെത്ത് തൊഴിലെടുക്കുകയും ചെയ്യുന്ന യുവാവിന്റെ ഭാര്യയാണ് സുഹൃത്തായ പാലക്കാട് സ്വദേശിക്കൊപ്പം ഒളിച്ചോടിയത്. ചെത്ത് തൊഴിലാളിയായ ഇവര്‍ കുടുംബസമേതം ഒരേ ക്വാര്‍ടേഴ്സിലാണ് താമസം.

ചൊവ്വാഴ്ചയാണ് യുവാവിന്റെ ഭാര്യയും സുഹൃത്തും ഒളിച്ചോടിയത്. പതിമൂന്നും പതിനാലും വയസുള്ള രണ്ട് മക്കളേയും കൂട്ടിയാണ് യുവതി വീടുവിട്ടത്.

യുവാവിന്റെ ആദ്യ ഭാര്യ സുഹൃത്തായ ഓടോറിക്ഷ ഡ്രൈവര്‍ക്കൊപ്പമാണ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒളിച്ചോടിയത്. ഈ ബന്ധത്തിലും രണ്ടുമക്കളുണ്ട്. ആദ്യ ഭാര്യ ഒളിച്ചോടിയ ശേഷമാണ് ഭാര്യയുടെ അനുജത്തിയെ കെട്ടിയത്. ഭാര്യയെ കാണാനില്ലെന്ന യുവാവിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Facebook Comments Box

By admin

Related Post