ശബരിമല സ്പെഷ്യൽ സർവ്വീസിന് മുൻകൂർ റിസർവ്വേഷൻ ആരംഭിച്ചു

Spread the love
       
 
  
    

തിരുവനന്തപുരം; ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്ക് ശബരിമലയിലേക്ക് ഭക്തർക്ക് ആവശ്യമായ സർവ്വീസുകളുടെ റിസർവ്വേഷൻ ആരംഭിച്ചു.  കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര ( മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളിൽ നിന്നുമാണ് ദിവസേന മുൻ കൂട്ടി റിസർവ്വേഷൻ നൽകി സ്പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നത്. 
ഭക്ത ജനങ്ങൾക്ക് തിരക്കില്ലാതെ റിസർവ്വ് ചെയ്ത ബസ്സുകളിൽ സീറ്റ് ഉറപ്പാക്കുന്നതിന് ഒപ്പം ബസ്സുകൾ ചാർട്ട് ചെയ്ത് ഗ്രൂപ്പ് ബുക്കിംഗും അനുവദിക്കും. കൂടാതെ നിലക്കൽ – പമ്പ എസി,  നോൺ  എസി,  ചെയിൻ സർവ്വീസിലേക്കും മുൻ കൂട്ടി റിസർവ്വേഷൻ അനുവദിച്ചിട്ടുണ്ട്. ഇരു വശത്തേക്കുമായും ടിക്കറ്റ്  റിസർവ്വ് ചെയ്യാവുന്നതാണ്.  ഗ്രൂപ്പ് ബുക്കിംഗിലൂടെ  പ്രത്യേക എസി / നോൺ  എസി ബസ് ലഭിക്കുന്നതിന് 40 പേർ ചേർന്ന് തുക മുൻകൂർ അടച്ച് ബുക്ക്  ചെയ്താൽ മതിയാകും. 
 എന്റെ കെ.എസ്.ആർ.ടി.സി, www.keralartc.comonlinekeralartc.comഎന്നീ സൈറ്റുകൾ വഴിയും മുൻകൂർ റിസർവ്വ് ചെയ്യുന്നതിന് സൗകര്യം ഉണ്ട്.  കൂടുതൽ വിവരങ്ങൾക്ക്18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും 
rsnksrtc@kerala.gov.inഎന്ന മെയിൽ വിലാസത്തിലും 
0471 – 24637990471- 2471011       ext 238, 290094470 71 021എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്

Facebook Comments Box

Spread the love