മൂന്നുവയസില്‍ ഓര്‍ത്തെടുക്കുന്നത്‌ ഇരുന്നൂറിലേറെ ഇംഗ്ലീഷ്‌ വാക്കുകള്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പൊന്‍കുന്നം: മൂന്നുവയസില്‍ ഓര്‍ത്തെടുക്കുന്നത്‌ ഇരുന്നൂറിലേറെ ഇംഗ്ലീഷ്‌ വാക്കുകള്‍. അവ ചിത്രങ്ങള്‍ നോക്കി പറയുന്ന മികവില്‍ പൊന്‍കുന്നം സ്വദേശിയായ ബാലന്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോഡില്‍ ഇടം. പൊന്‍കുന്നം കാവാലിമാക്കല്‍ അന്‍സല്‍ അസീസിന്റെയും സസ്‌ന ബിജിലിയുടെയും മകന്‍ മുഹമ്മദ്‌ ഇഹ്‌സാനാണ്‌ ഈ മിടുക്കന്‍.


അപ്പൂസ്‌ എന്ന്‌ വിളിക്കുന്ന ഇഹ്‌സാന്‍ രണ്ടു വയസുമുതല്‍ ചിത്രങ്ങള്‍ നോക്കി ഇംഗ്ലീഷ്‌ വാക്കുകള്‍ പറഞ്ഞു തുടങ്ങി. ചിത്രപുസ്‌തകങ്ങളിലെ വൈവിധ്യമാര്‍ന്ന വസ്‌തുക്കളുടെ പേരുകളാണ്‌ ഓര്‍ത്തുപറയുന്നത്‌. മാതാപിതാക്കള്‍ പറഞ്ഞുകൊടുത്തത്‌ ഓര്‍മയില്‍ നിലനിര്‍ത്തി ഇപ്പോള്‍ ചിത്രം കാണുമ്പോള്‍ തന്നെ അതിന്റെ ഇംഗ്ലീഷ്‌ നാമം അപ്പൂസിന്റെ നാവിലെത്തും.


ഈ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌ അധികൃതര്‍ ഇഹ്‌സാന്റെ പേര്‌ റെക്കോഡ്‌ ബുക്കിലുള്‍പ്പെടുത്തി പുരസ്‌കാരം നല്‍കിയത്‌


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •