Thu. Apr 25th, 2024

പേയിംഗ് ഗസ്റ്റായി താമസിക്കുന്ന സ്ത്രീയില്‍ നിന്നും പണം കവര്‍ന്നു ; സീരിയല്‍ നടിമാര്‍ അറസ്റ്റില്‍

By admin Jun 18, 2021 #news
Keralanewz.com

മുംബൈ : പേയിംഗ് ഗസ്റ്റായി താമസിക്കുന്ന സ്ത്രീയില്‍ നിന്നും പണം കവര്‍ന്ന കേസില്‍ സീരിയല്‍ നടിമാര്‍ അറസ്റ്റില്‍. സുരഭി സുരേന്ദ്ര ലാല്‍ ശ്രീവാസ്തവ (25), മോസിന മുക്താര്‍ ഷെയ്ക്ക് (19) എന്നിവരാണ് പിടിയിലായത് . മുംബൈ ആരെ കോളനിയിലെ റോയല്‍ പാം പ്രദേശത്താണ് സംഭവം. ഒപ്പം താമസിക്കുന്ന സ്ത്രീയുടെ ലോക്കര്‍ തുറന്ന് 3.28 ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നെടുത്തത്.

ലോക് ഡൗണ്‍ മൂലം സാമ്ബത്തിക പ്രതിസന്ധിയിലായ ഇരുവരും കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് ആറെ കോളനിയിലെ റോയല്‍ പാം പ്രദേശത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് താമസം മാറിയത്. ഇവര്‍ക്കൊപ്പം ഇവിടെ താമസിച്ചിരുന്ന സ്ത്രീയുടെ ലോക്കറില്‍ നിന്ന് 3,28,000 രൂപ മോഷ്ടിച്ച ശേഷം രണ്ട് പേരും സ്ഥലം വിടുകയായിരുന്നു .

ഇവര്‍ പണം മോഷ്ടിച്ച്‌ കടന്നു കളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . ഇവരില്‍ നിന്ന് 50,000 രൂപയും കണ്ടെടുത്തു. സവ്ദാന്‍ ഇന്ത്യ, ക്രൈം പട്രോള്‍ എന്നീ സീരിയലുകള്‍ അഭിനയിച്ചു വരികയായിരുന്നു ഇരുവരും . ജൂണ്‍ 23 വരെ കോടതി ഇരുവരെയും റിമാന്റ് ചെയ്തു.

Facebook Comments Box

By admin

Related Post