Thu. Mar 28th, 2024

ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം; മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍‌ത്തകര്‍ക്കുമെതിരെ കേസ്

By admin Nov 15, 2021 #news
Keralanewz.com

കോഴിക്കോട്: എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍‌ത്തകരെ മര്‍ദ്ദിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കേസ്.


കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. മുന്‍ ഡിസിസി അദ്ധ്യക്ഷന്‍ യു. രാജീവന്‍ ഉള്‍പ്പടെ 20ഓളം പേര്‍ക്കെതിരെ കേസുണ്ട്.കോഴിക്കോട് കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലില്‍ രഹസ്യ യോഗം നടക്കുന്നതറിഞ്ഞാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ എത്തിയത്. മാദ്ധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചുപറിച്ച പ്രവര്‍ത്തകര്‍ പ്രകോപനമൊന്നുമില്ലാതെ അവരെ ആക്രമിച്ചു. വനിതാ മാദ്ധ്യമ പ്രവര്‍ത്തകയെയും ഭീഷണിപ്പെടുത്തി. സംഭവത്തില്‍ ആക്രമത്തിനിരയായ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഏഷ്യാനെ‌റ്ര് ന്യൂസിലെ സി.ആര്‍ രാജേഷ്, കൈരളി ടിവിയിലെ മേഘ എന്നിവരെ തടഞ്ഞുവയ്‌ക്കുകയും മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ നമ്ബ്യാരെ മര്‍ദ്ദിക്കുകയും ചെയ്‌തു. മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവരോട് വിശദീകരണം ചോദിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അറിയിച്ചു.മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം അനാവശ്യമാണെന്നും കു‌റ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. ഇന്ന് രാവിലെയാണ് മുന്‍ ഡിസിസി പ്രസിഡന്റ് രാജീവന്‍ മാസ്‌റ്ററുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ യോഗം കൂടിയത്

Facebook Comments Box

By admin

Related Post