പാര്‍വതിയുടെ അവസ്ഥ മനസ്സില്‍ നിന്ന് പോകുന്നില്ല : 10 ലക്ഷം രൂപ സഹായമായി നല്‍കുമെന്ന് സൂര്യ

Keralanewz.com

ചെന്നൈ : ജെയ് ഭീം ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ രാജാക്കണ്ണിന്റെ ഭാര്യ പാര്‍വ്വതിയ്‌ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് നടന്‍ സൂര്യ .

പാര്‍വതി അമ്മാള്‍ മകളോടൊപ്പമാണ് താമസിക്കുന്നത്. സെങ്കിണി എന്ന കഥാപാത്രം പാര്‍വതി അമ്മാളാണ്. മകളും മകളുടെ ഭര്‍ത്താവും മൂന്നു കുഞ്ഞുങ്ങളുമൊത്ത് നിന്നു തിരിയാന്‍ ഇടമില്ലാത്ത കൊച്ചു കൂരയിലാണ് താമസം. വീട്ടിലേക്കുള്ള വഴി അഴുക്കുചാല്‍ ഒഴുകുന്ന ഇടമാണ് .

ചിത്രം വിജയിച്ചതിന് ശേഷം പാര്‍വ്വതി അമ്മാളിനെ തേടി നിരവധി പേര്‍ എത്തിയിരുന്നു . പാര്‍വ്വതി അമ്മാളിന് വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്ന് നടന്‍ രാഘവ ലോറന്‍സും പ്രഖ്യാപിച്ചിരുന്നു .

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം നവംബര്‍ 2 ന് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. 1995 ല്‍ മോഷണമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. അഭിഭാഷകനായിരുന്ന കെ. ചന്ദ്രുവും സംഘവും നടത്തിയ ഈ പോരാട്ടത്തിലൂടെ നീതി തേടുന്ന കഥയില്‍ സൂര്യ, ലിജി മോള്‍ ജോസ്, കെ. മണികണ്ഠന്‍, രജിഷ വിജയന്‍, പ്രകാശ് രാജ്, റാവു രമേശ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍

Facebook Comments Box