Thu. Apr 25th, 2024

ചേമ്ബ് പറിക്കുന്നതിനിടയില്‍ യുവാവിന്റെ കാല് കാട്ടുപന്നി കുത്തിക്കീറി

By admin Nov 16, 2021 #kattupanni
Keralanewz.com

വെള്ളരിക്കുണ്ട്‌ : ചേമ്ബ് പറിക്കാന്‍ കൃഷിയിടത്തിലെത്തിയ യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്.കേരള ദളിത്ഫ്രണ്ട് ജില്ലാ ജനറല്‍ സെക്രട്ടറി വെള്ളരിക്കുണ്ട് പാത്തിക്കര കരുവുള്ളടുക്കത്തെ സി.ആര്‍.രാജേഷിനാണ് പന്നിയുടെ കുത്തേറ്റ് ഇടതുകാലിന് മുറിവേറ്റത്.

പ്ലാച്ചിക്കര വനപരിസരത്ത് നരമ്ബച്ചേരിയിലെ കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസം മൂന്നുമണിയോടെയാണ് സംഭവം. രാജേഷിന്റെ ബന്ധു ഇവിടെ പാട്ടത്തിനെടുത്ത സ്ഥലത്ത് കപ്പയും ചേമ്ബും കൃഷിയിറക്കിയിട്ടുണ്ട്‌. അവിടെ ചേമ്ബ് പറിക്കാന്‍ ഒരുങ്ങുന്നതിനിടയിലായിരുന്നു സംഭവം.

Facebook Comments Box

By admin

Related Post